Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ബേബിയുടെ ക്രൈസ്തവ പന്തിഭോജനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 09:05 pm IST
inVicharam

കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഒറ്റ വാചകത്തില്‍ ഇങ്ങനെ നിര്‍വ്വചിക്കാം: സ്വന്തം മതത്തെയും ദൈവങ്ങളെയും ആചാര്യന്മാരെയും പുച്ഛിച്ച് കൈയടിനേടി ഞെളിയുന്ന കുറേ ശൈലജ സുധാകരന്മാരെ മുന്നില്‍ നിര്‍ത്തി സത്യക്രിസ്ത്യാനികളായ ബേബി, വീണ, തോമസ് ഐസക്കുമാരും, യഥാര്‍ത്ഥ മുസല്‍മാന്മാരായ ഷംസീര്‍, മുഹമ്മദ് റിയാസുമാരും നയിക്കുന്ന ഒരു െ്രെകസ്തവ-മുസ്ലീം രാഷ്‌ട്രീയ പ്രസ്ഥാനം.

സ്വാതന്ത്ര്യപ്രാപ്തിക്കു തൊട്ടു മുമ്പുവരെ സായ്‌പിനുവേണ്ടി ‘നഗരം പിടിക്കല്‍’ നടത്തി തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍വരെയുള്ള തിരുകൊച്ചിയിലെ സകല പട്ടണങ്ങളുടെയും നടുക്കഷ്ണം തന്നെ സ്വന്തമാക്കിയ കേരളത്തിലെ െ്രെകസ്തവസമൂഹം കാറ്റ് മാറി വീശുന്നതറിഞ്ഞു നുഴഞ്ഞുകയറിയത് സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിലേക്ക് ആയിരുന്നു. സായ്‌പിന്റെ തൊമ്മിമാരായി തുപ്പാക്കിയും ചുമന്നു നടന്നവര്‍ പിന്നീടു ഖദറും തയ്ച്ച് സ്വാതന്ത്ര്യ സമരസേനാനികളായി വിലസുന്നതുകണ്ട് സഹികെട്ടാണ് എന്‍എസ്എസ്സിനുപോലും സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിനെ വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന് ആക്ഷേപിക്കേണ്ടി വന്നത്.

പട്ടം താണുപിള്ളയെ മുന്നില്‍നിര്‍ത്തി ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന്റെ നേതൃത്വം പിടിച്ചടക്കാനുള്ള പള്ളിയുടെ ഗൂഢാലോചനയുടെ ഭാഗമായി (ശബരിമലയിലെ തമിഴ് തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ വേണ്ടി ആസൂത്രണം ചെയ്ത മുല്ലപ്പെരിയാര്‍ സമരത്തിന്റെ മുന്‍നിരയില്‍ ചില ‘ചന്ദനക്കുറി’ധാരികളെ കെട്ടിയൊരുക്കി നിര്‍ത്തിയതുപോലെ എന്നു പറയുന്നില്ല) സമരസമിതിയില്‍ ടി.എം വര്‍ഗ്ഗീസ്, എ.ജെ ജോണ്‍, പി.ജെ സെബാസ്റ്റ്യന്‍, കെ.എം കോര, ഇ.ജോണ്‍ ഫിലിപ്പോസ്, ആനി മസ്‌ക്രീന്‍ എന്നീ െ്രെകസ്തവര്‍ മേല്‍ക്കൈ നേടിയപ്പോള്‍ ഹൈന്ദവഭാഗം സി.കേശവന്‍, ശിവന്‍പിള്ള, എ. നാരായണപിള്ള എന്നീ മൂന്നുപേരില്‍ മാത്രമായി ഒതുക്കപ്പെട്ടതും അങ്ങനെയാണ്.

വിദ്യാഭ്യാസ മേഖലയിലെ ക്രിസ്ത്യന്‍ മുന്‍തൂക്കം അവസാനിപ്പിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെ പൊളിച്ചതും സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നേതൃത്വം പിടിച്ചടക്കിയ െ്രെകസ്തവരായിരുന്നു. പള്ളിയുടെ ദാസനായ ദാസന്‍ വര്‍ക്കിയുടെ അനുഗ്രഹാശ്ശിസുകളോടെ എ.ജെ ജോണ്‍, കെ.എം വര്‍ഗ്ഗീസ്, പി.റ്റി ചാക്കോ, ആനി മസ്‌ക്രീന്‍ തുടങ്ങിയവര്‍ സമരമുഖത്തേക്ക് ആനയിക്കപ്പെട്ടതും അങ്ങനെയായിരുന്നു.

ഹിന്ദുമതം വിട്ട് വൈദേശിക മതവിശ്വാസം സ്വീകരിച്ചതിന് അന്നത്തെ പൊതുസമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ട െ്രെകസ്തവര്‍ പിന്നീട് ഞാനടക്കമുള്ള ദലിത് പിന്നാക്കക്കാരെക്കൊണ്ട് ‘തമ്പ്രാനെന്നു വിളിപ്പിക്കുമെന്നും, പാളേക്കഞ്ഞി കുടിപ്പിക്കുമെന്നും, കന്ന് പൂട്ടാന്‍ വിടും’ എന്നും ആക്രോശിച്ചത് ഹിന്ദുക്കളുടെ ‘ങാ, പോട്ടെ’ മനോഭാവം കൊണ്ടുമാത്രമാണ്. അങ്ങനെ എല്ലാം ‘പോട്ടെ, പോട്ടെ’ എന്നു ഹിന്ദുക്കള്‍ വച്ചതുകൊണ്ടുതന്നെയാണ് സംസ്ഥാനത്തെ കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ സ്വയംഭരണ കോളേജുകള്‍വരെയുള്ള മുക്കാലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരുവനും തൊടാനാവാത്തവിധം ഇന്നും ക്രിസ്തുമതക്കാരുടെ കൈയില്‍ സുരക്ഷിതമായി ഇരിക്കുന്നതും; ഉള്ളാലെ എം.എ. ബേബിയും അതില്‍ സന്തോഷിക്കുന്നുണ്ടാവും.

ഇവിടെ വിഷയം ബേബിയുടെ അജ്ഞതയാണ്. ബേബി തന്റെ കൃത്രിമ മതേതരത്വം പത്തുപേരെ ബോധിപ്പിക്കാന്‍ ക്രിസ്ത്യന്‍ വര്‍ഗ്ഗീയതയെപ്പറ്റി വെറുതെ അതുമിതും പറയുന്നു; എന്നാല്‍ അതേ ബേബിതന്നെ പത്തനംതിട്ട ജില്ലയിലെ പുല്ലാട് ഗവ. എല്‍പിഎസ്സിന്റെ പേരില്‍ സുറിയാനി െ്രെകസ്തവര്‍ സംഘടിപ്പിച്ച പന്തിഭോജന സ്മരണ ചടങ്ങില്‍ പങ്കെടുത്ത് ചില താത്പര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്യുന്നു; യുഗങ്ങളായി കാരണവന്മാര്‍ നാവില്‍ തൊട്ടുതന്ന ഹൈന്ദവ മാധുര്യത്തില്‍ തൃപ്തരായി ജീവിച്ച കുറേ പാവംമനുഷ്യരെ ‘പള്ളീല്‍ പോയി ചേരണം, കപ്പേം മീനും തിന്നണം’ എന്നു പ്രലോഭിപ്പിച്ച് കുറേപ്പേര്‍ കുരിശിന്റെ അടിമകളാക്കിയതും ഇതേ പത്തനംതിട്ട ജില്ലയിലായിരുന്നു.

സ്ലീവാദാസ സമൂഹമായി മാറിയ ചാക്കോപ്പുലയന്റെയും മാത്തൂച്ചോവന്റെയും, അവരുടെ പുലപ്പള്ളി ചോവപ്പള്ളികളുടെയും അക്കഥ ബേബിക്കുവേണ്ടി ചെറുതായൊന്നു സൂചിപ്പിക്കാം.

പള്ളിപ്പുറത്തുനിന്നു വന്ന ഒരു െ്രെകസ്തവ കുടുംബത്തിന് കൊച്ചി തമ്പുരാന്‍ മുളന്തുരുത്തിയില്‍ ഒരു വീട് നിര്‍മ്മിച്ചു നല്‍കി. രാജാവിന്റെ പള്ളിയരമനയില്‍നിന്ന് നിര്‍മ്മിച്ചതാകയാല്‍ പള്ളിത്തട്ട് എന്ന പേരില്‍ അറിയപ്പെട്ട ആ വീട്ടിലെ മറിയത്തിന്റെയും സമീപത്തുള്ള ചാത്തുരുത്തി കൊച്ചുമത്തായിയുടെയും അഞ്ചു മക്കളില്‍ ഇളയവനായി ഗീവര്‍ഗ്ഗീസ് 1848 ല്‍ ജനിച്ചു.

വളര്‍ന്നപ്പോള്‍ മുളന്തുരുത്തിയിലെ ഈഴവ ശ്രേഷ്ഠനായ ഓണക്കാവില്‍ അയ്യാവ് എന്ന അദ്ധ്യാപകന്റെ ശിക്ഷണത്തില്‍ വിദ്യാഭ്യാസം ചെയ്ത ഗീവര്‍ഗ്ഗീസ് മലങ്കര സഭയിലെ ഒരുവിഭാഗത്തിന്റെ നേതാവായിരുന്ന പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്റെ കീഴില്‍ ശെമ്മാശ്ശനാവുകയും പിന്നീട് അത്താനാസ്യോസിന്റെ എതിരാളിയായ മാര്‍ കൂറിലോസിന്റെ പക്ഷംചേര്‍ന്ന് കോര്‍ എപ്പിസ്‌ക്കോപ്പയാവുകയും ചെയ്തു. അന്ത്യത്തില്‍ മലങ്കര പാത്രിയര്‍ക്കീസ് പത്രോസ് മൂന്നാമന്റെ സഹായിയായി കൂടിയ അദ്ദേഹത്തെ പാത്രിയര്‍ക്കീസ് 1876 ല്‍ വടക്കന്‍ പറവൂരില്‍ വച്ച് മലങ്കര സഭയുടെ ദക്ഷിണ മേഖലാ ആസ്ഥാനമായ നിരണം രൂപതാ മെത്രാനായി പരുമലയില്‍ നിയമിച്ചു.

കൊല്ലമടക്കമുള്ള രൂപതകളുടെയും ചുമതല വഹിച്ച അദ്ദേഹമാണ് പരുമല തിരുമേനി എന്ന യോഗിയും വിശുദ്ധനുമായ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത.

മലങ്കര സഭയ്‌ക്ക് ഇക്കാണുന്നതൊക്കെയും ഉണ്ടാക്കി കൊടുത്തതില്‍ പ്രധാനിയായ ഗ്രിഗോറിയോസ് മെത്രാനാണ് ഹൈന്ദവാചാരങ്ങളായ നോമ്പ്, പ്രാര്‍ത്ഥന, ഉപവാസം, ധ്യാനം, ഹൈന്ദവാഹാര ശൈലി തുടങ്ങിയവയൊക്കെ ക്രൈസ്തവര്‍ക്കായി ചിട്ടപ്പെടുത്തിയത്.

മധ്യതിരുവിതാംകൂറിലെ ഈഴവ, ധീവര, സാംബവ, പുലയ ജാതികളെ വന്‍തോതില്‍ മതംമാറ്റിയെങ്കിലും സവര്‍ണ്ണ ക്രിസ്ത്യാനികളുടെ പള്ളികളില്‍ അവരെ പ്രവേശിപ്പിക്കുന്നതിലും സഹകരിപ്പിക്കുന്നതിലുമുള്ള വിമുഖതയും വിരോധവുംമൂലം പുറംജാതിമിഷന്‍ അഥവാ ‘സ്ലീവാദാസ സമൂഹം’ എന്നു പേരിട്ട് അവര്‍ക്കുവേണ്ടി പ്രത്യേകം പള്ളികള്‍ പണിത് പരിയമ്പുറത്തേക്ക് അകറ്റിനിര്‍ത്തി. ചോവപ്പള്ളികളെന്നും പുലപ്പള്ളികളെന്നും സവര്‍ണ്ണ ക്രിസ്ത്യാനികള്‍ പരിഹസിച്ച സ്ലീവാദാസ സമൂഹമെന്ന അക്കൂട്ടര്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് ഇന്ന് പത്തനംതിട്ട ജില്ലയിലെ ജനസംഖ്യയില്‍ നായര്‍, ഈഴവ വിഭാഗങ്ങള്‍ക്കു പിന്നില്‍ മൂന്നാം സ്ഥാനത്തെത്താന്‍ മലങ്കര സഭയ്‌ക്കു സാധിക്കുന്നത്; സ്ലീവാദാസ സമൂഹത്തെ സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍ ജില്ലയുടെ അമ്പതു ശതമാനത്തിലേറെ ജനങ്ങളും ഈഴവര്‍ മാത്രമാവുകയും ചെയ്‌തേനെ.

നായരും നമ്പൂതിരിയും അവര്‍ണ്ണരെ പീഡിപ്പിച്ച പഴമ്പുരാണങ്ങളും ബ്രിട്ടാസ് സിനിമകളും കത്തനാര്‍, ചാവറയച്ചന്‍ സീരിയലുകളും കൊണ്ട് കാലംകഴിക്കുന്ന രണ്ടേ രണ്ട് കൂട്ടരും ഇന്ന് ബേബിയുടെ കമ്മ്യൂണിസ്റ്റുകളും െ്രെകസ്തവ സഭകളും മാത്രമാണ്. മതം മാറിയിട്ടും സ്ലീവാദാസ സമൂഹമായി കഴിയേണ്ടി വന്നവന്റെ ചരിത്രം ഇക്കൂട്ടര്‍ വിഴുങ്ങും. പന്തിഭോജനങ്ങളും രക്ഷാബന്ധനും ശോഭായാത്രകളും സുധാകര രാമായണ പാരായണങ്ങളുംകൊണ്ട് എത്രകാലം നിങ്ങള്‍ മുന്നോട്ടു പോകും, ബേബീ? ഞങ്ങള്‍ ഈഴവരും പുലയരുമൊക്കെ നിങ്ങളുടെ തട്ടിപ്പുകള്‍ക്ക് നിന്നുതന്ന കാലം കഴിഞ്ഞു പോയില്ലേ, ബേബീ?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

Kerala

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

Kerala

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

Kerala

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.