തലശ്ശേരി: പിണറായി ആര്‍സി അമല സ്‌കൂളിനടുത്തുവെച്ച് എക്‌സൈസുകാരെ പട്ടികകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചയാളെ ധര്‍മ്മടം പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം 5.30നാണ് സംഭവം. സ്‌കൂള്‍ പരിസരത്ത്‌നിന്ന് പരസ്യമായി പുകവലിക്കുകയായിരുന്ന വെണ്ടുട്ടായിലെ മടയന്റവിട മണാട്ട് പ്രകാശനെ (48) എക്‌സൈസ് സംഘം ജീപ്പിനരികിലേക്ക് വിളിച്ചതില്‍ പ്രകോപിതനായാണ് ഇയാള്‍ അടുത്തുള്ള ഫര്‍ണിച്ചര്‍ കടയില്‍ നിന്ന് പട്ടിക എടുത്ത് അക്രമിച്ചതെന്നാണ് എക്‌സൈസുകള്‍ പറയുന്നത്. അസി.സന്ററ് ഇന്‍സ്‌പെക്ടര്‍ പി.കെ.ബിജു, സില്‍വര്‍ എക്‌സൈസ് ഓഫീസര്‍ ഒ.ലിമേഷ് എന്നവരെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
















