തലശ്ശേരി: ഭാരതീയ വിചാരകേന്ദ്രം തലശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് സംഗമം ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക സദസ്സ് നടത്തും. മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ചിങ്ങം ഒന്ന് മലയാള ഭാഷാദിനം എന്ന വിഷയത്തെ ആസ്പദമാക്കി കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു പ്രഭാഷണം നടത്തും. റഷീദ് പാനൂര്‍ ഉണ്ണികൃഷ്ണവാര്യര്‍, ഇ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.
















