വളപട്ടണം: മോഷണ ശ്രമത്തിനിടയില്‍ രണ്ടുപേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി വെസ്റ്റ് ഷീല ടെക്സ്റ്റയില്‍സിന് സമീപം താമസിക്കുന്ന നടരാജ് ഹൗസ്, സുരേഷ് നടരാജ് (47), പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി വെങ്കിടേഷ് (45) എന്നിവരെയാണ് വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ പുതിയതെരു ബീവറേജ് മദ്യശാലയക്ക് സമീപത്തുനിന്നാണ് പിടികൂടിയത്. ഇവരില്‍ നിന്നും രണ്ട് കമ്പി, ചുറ്റിക, കട്ടിംഗ് പ്ലയര്‍, ബാഗ് എന്നിവ കണ്ടെടുത്തു. നിരവധി കേസുകളില്‍ പ്രതികളാണ് രണ്ടുപേരും.
















