Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃ​ഷ്ണ​ന്‍​ സ​മ്മാ​നി​ക്കു​ന്ന​ നേ​ര​റി​വു​ക​ള്‍​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 06:33 pm IST
in Samskriti

ഏതു സാഹചര്യത്തിലും, അക്ഷോഭ്യനായി കടന്നു പോകാന്‍ സാധിക്കുമോ? ഒട്ടും ദുഃഖിക്കാതെ, പുഞ്ചിരിയോടെ മുന്നോട്ടു പോകാനാവുമെന്ന് ജീവിച്ചു കാട്ടിത്തന്ന യുഗപ്രഭാവനും യോഗേശ്വരനുമാണ് ശ്രീകൃഷ്ണന്‍! കൃഷ്ണാഷ്ടമി ദിനത്തില്‍ ആ ഓര്‍മ്മകള്‍ നമ്മില്‍ നിറയുമ്പോള്‍ നാം കൂടുതല്‍ വികസിതരാകും. അതിനാല്‍ ശ്രീകൃഷ്ണജയന്തിയാഘോഷങ്ങളെല്ലാം ചാരിതാര്‍ത്ഥ്യത്തോടെ ആചരിക്കണം.

ഓടക്കുഴലിലൂടെ പ്രപഞ്ചത്തെ വിസ്മയിപ്പിച്ച് ജീവജാലങ്ങളെ ആനന്ദ നൃത്തം ചെയ്യിക്കാനുള്ള പ്രാഗല്ഭ്യം! ഇന്ദ്രന്‍ പകവീട്ടിയപ്പോള്‍ ഗോവര്‍ദ്ധനഗിരി ഉയര്‍ത്തി നിസ്സഹായരായ ഗോപഗോപികമാരെയും ഗോക്കളേയുമെല്ലാം സംരക്ഷിച്ച വിശ്വസംരക്ഷകന്‍ രാസലീലയില്‍ പരമാത്മ സര്‍വ്വഭാവം. മനസ്സിന്റെ ആനന്ദ നൃത്തം! ചന്ദ്രികാചര്‍ച്ചിതമായ പ്രകൃതിയുടെ വശ്യഭാവത്തില്‍ വിലയിതമാകല്‍!

11 വയസ്സില്‍ കംസവധത്തിനു ശേഷം ഉജ്ജയിനിയിലെ സാന്ദീപനി മഹര്‍ഷിയുടെ ഗുരുകുലത്തില്‍ പഠനം. 64 ദിനങ്ങള്‍ വിദ്യ അഭ്യസിച്ചശേഷം തിരികെ ദ്വാരകയിലേക്ക്. ബി.സി. 3138-ല്‍ ഭഗവാന് 89 വയസ്സായിരുന്നപ്പോഴാണ് മഹാഭാരത യുദ്ധത്തില്‍ വച്ച് ഗീതോപദേശം നടന്നതെന്നാണ് ഒരു കണ്ടെത്തല്‍. യുദ്ധം കഴിഞ്ഞ് 37 വര്‍ഷം കൂടി ജീവിച്ചിരുന്നത്രേ. 126-ാം വയസ്സില്‍ വീണ്ടും പരമധാമത്തില്‍ മടക്കം.

100 തവണ മാപ്പു കൊടുത്തശേഷം വീണ്ടും തെറ്റു ചെയ്തപ്പോള്‍ ജരാസന്ധനെ വധിക്കുന്നു. ജരാസന്ധന്‍ തടവറയിലാക്കിയിരുന്ന 16008 യുവതികളെ രക്ഷപ്പെടുത്തുന്നു. മറ്റാരും സ്വീകരിക്കാത്തതിനാല്‍ അഭയവും നല്‍കുന്നു. പ്രതിഛായയില്‍ കരിനിഴല്‍ വീഴും എന്നതൊന്നും കാര്യമാക്കുന്നേയില്ല.

ഏവരുടേയും ഹൃദയത്തില്‍ ഈശ്വരനായി സ്ഥിതി ചെയ്യുന്ന കൃഷ്ണന്‍, ദുര്‍വ്വാസാവിനെ വണ്ടിയിലേറ്റി മണിക്കൂറുകളും വണ്ടി വലിച്ചു താഴ്മയുടെയും വിനയത്തിന്റെയും പരമഭാവം. കാലിമേച്ചു നടന്ന ഇടയന്‍. സാധാരണക്കാരില്‍ സാധാരണക്കാരന്‍.

ഏകാംശേന സ്ഥിതോ ജഗത് (ഗീത 15-ാം അദ്ധ്യായം) ഈ ജഗത്തു മുഴുവന്‍ എന്റെ സൂക്ഷാമംശം. വാസുദേവസര്‍വ്വമിതി – (ഗീത-10) സര്‍വ്വവും വാസുദേവമയം. കൃഷ്ണനില്ലാത്ത ഒരിടവുമില്ല. സര്‍വ്വവ്യാപി. എവിടെ ശൂന്യതയുണ്ടോ അവിടെ ഞാനുണ്ട് – ഭഗവാന്‍. സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ – രക്ഷിക്കാം എന്ന ഉറപ്പ്. ഭയത്തെ മാറ്റുന്നു. നമേ ഭക്ത പ്രണശ്യതി – എന്റെ ഭക്തന്‍ ഒരിക്കലും നശിക്കില്ലെന്ന ദൃഢമായ ഉറപ്പ്. ഈ ഭാരത വ്യക്തിത്വത്തെ നേരേ മനസ്സലാക്കി ഒരംശമെങ്കിലും ജീവിതത്തില്‍ പകര്‍ത്തിയാല്‍, ജീവിത ചാരിതാര്‍ത്ഥ്യം ആര്‍ക്കും, അനുഭവിക്കാനാകും. വിശ്വചൈതന്യത്തിന്റെ ഉദാത്തഭാവത്തെ അറിയാതെ ജീവിക്കുന്നതിലെന്തര്‍ത്ഥം?

രാമനും, കൃഷ്ണനും, ഏതവതാര ശക്തിചൈതന്യങ്ങളും തന്നിലുണ്ടെന്ന് ശ്രീരാമകൃഷ്ണദേവന്‍ വിവേകാനന്ദ സ്വാമിക്ക് വ്യക്തമാക്കി കൊടുക്കുന്നു. അവരിലെ സൂക്ഷ്മചേത ന നമ്മിലും പ്രകാശമായി പ്രസരിക്കുന്നു എന്ന് സഹജമായി ഭാവന ചെയ്തു നോക്കു. കൃത്രിമമായി സങ്കല്പിച്ചാല്‍ പോലും ക്രമേണ അതു നമ്മുടെ സഹജതയായി മാറും. പരീക്ഷിച്ചു നോക്കൂ. നാം സംതൃപ്തരാണെങ്കില്‍, അത്ഭുതങ്ങള്‍ സമൃദ്ധമായി ഭഗവാന്‍ കൃഷ്ണന്‍ നമ്മുടെ ജീവിതത്തില്‍ സംഭവിപ്പിക്കും, നിശ്ചയം!

ഇന്ന് യുവതീയുവാക്കള്‍ ആധുനിക ഉപകരണങ്ങളുടെയും ഉപാധികളുടെയും, അനിയന്ത്രിത ഉപയോഗത്താല്‍ ഏറെക്കുറെ യാന്ത്രികമായിക്കൊണ്ടിരിക്കുന്നു. നൈതികയോ ഉള്‍ക്കാഴ്ചയോ, ദീര്‍ഘവീക്ഷണമോ ഇല്ലാത്ത ‘ഒരു ന്യൂ ജനറേഷന്‍’ വളരുന്നു. അവര്‍ വേദേതിഹാസങ്ങളും പൗരാണിക ഗുരുദര്‍ശനങ്ങളും മതസാരങ്ങളുമൊന്നും തന്നെ ഭൗതിക ജീവിതത്തിനാവശ്യമെന്ന് കരുതുന്നേയില്ല. അക്കാദമികമായി നേടുന്ന അറിവുകളെല്ലാം മാറ്റങ്ങള്‍ വരുന്നതാണ്. നേരറിവിന്റെ കുറവ് ഇവര്‍ മനസ്സിലാക്കുന്നില്ല.

കാലദേശങ്ങളിലൊന്നും മാറ്റം വരാത്ത നേരറിവുകള്‍ സാക്ഷാത്ക്കാരം നേടിയ ഗുരുക്കന്മാരില്‍ നിന്നേ ലഭിക്കൂ എന്ന് അറിയണം. ഇതില്ലാതെ ജീവിതം ധന്യമാകില്ല. ഇതാണ് ജഗദ്ഗുരുവായ ശ്രീകൃഷ്ണനില്‍ നിന്ന് നമുക്ക് അനര്‍ഗ്ഗളം ലഭിച്ചു കൊണ്ടേയിരിക്കുന്നതെന്ന് നാം ഓര്‍ക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി
India

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

News

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

News

എങ്കിൽ അത് മാൻ തെളിയിക്കട്ടെ, പഞ്ചാബിലെ ആപ് മുഖ്യമന്ത്രി തീവ്രവാദികൾക്കൊപ്പം; വിവാദത്തിലായി

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

പുതിയ വാര്‍ത്തകള്‍

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.