ആലപ്പുഴ: ജില്ലയുടെ 47-ാമത് ജില്ലാ കളക്ടറായി വീണ എന്‍. മാധവന്‍ ചുമതലയേറ്റു. കൊല്ലം സ്വദേശിനിയാണ്. 2010 ഐഎഎസ് ബാച്ചില്‍പ്പെട്ട വീണ കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടര്‍, മാനന്തവാടി സബ്കളക്ടര്‍, വാണിജ്യനികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് ചുമതലയേറ്റശേഷം കളക്ടര്‍ പറഞ്ഞു.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ വിങ് കമാന്‍ഡര്‍ ഗുല്‍ഷന്‍ കുമാര്‍ ആണ് ഭര്‍ത്താവ്. അച്ഛന്‍ എന്‍.വി. മാധവന്‍ വൈദ്യുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഎസ്ഇബി ചെയര്‍മാനുമായിരുന്നു. പ്രസന്ന മാധവനാണ് അമ്മ. ഡോ. ലക്ഷ്മി(ഡെര്‍മറ്റോളജിസ്റ്റ്), ഡോ. മിനി(ഗൈനക്കോളജിസ്റ്റ്) എന്നിവര്‍ സഹോദരങ്ങളാണ്. 2009ല്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ പ്രവേശിച്ച വീണ എന്‍. മാധവന്‍ ദൂരദര്‍ശന്‍ ഇംഗ്ലീഷ് ന്യൂസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടിയ ശേഷം കേരളയൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന് ബിരുദാനന്തരബിരുദവും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഫില്ലും കരസ്ഥമാക്കി. തിരുവന്തപുരത്താണ് താമസം.
















