Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സാഭിമാനം,സമുജ്വലം സ്വാതന്ത്ര്യദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 01:14 pm IST
in Palakkad

പാലക്കാട്: ദേശാഭിമാനം ജ്വലിച്ചു നിന്ന അന്തരീക്ഷത്തില്‍ ആഹളാദാതിരേകത്തോടെ നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദേശിയ പതാകയുയര്‍ത്തി, മധുരം പങ്കുവെച്ചും റാലികള്‍ നടത്തിയും രാജ്യത്തിന്റെ 70ാം സ്വാതന്ത്ര്യദിനത്തില്‍ ആബാലവൃദ്ധം പങ്കെടുത്തു. ബിജെപി, യുവമോര്‍ച്ച തിരംഗയാത്രയോടെ ദേശത്തിന്റെ സ്വാതന്ത്ര്യം ഉദ്‌ഘോഷിച്ചു.

പാലക്കാട് കോട്ടമൈതാനത്ത് നടന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ദേശീയ പതാകയുയര്‍ത്തി പരേഡില്‍ നിയമ , സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അഭിവാദ്യം സ്വീകരിച്ചു. ലോകം ആദരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യം ശക്തമായ വെല്ലുവിളികള്‍ നേരിടുകയാണെന്നും ജനാധിപത്യത്തെ തുരങ്കം വയ്‌ക്കുന്ന ഛിദ്ര ശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യമെന്നാല്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചെയ്യുന്ന പ്രവര്‍ത്തനം മാത്രമല്ല. പരസ്പര സൗഹാര്‍ദ്ദം പുലര്‍ത്തുകയും സമൂഹത്തില്‍ അടിത്തട്ടില്‍ ജീവിക്കുന്നവര്‍ക്ക് പരിഗണന ലഭിക്കുമ്പോഴുമാണ് ജനാധിപത്യം അര്‍ത്ഥവത്താകുന്നത്.

പണാധിപത്യം ജനാധിപത്യത്തെ കീഴടക്കുന്നു. അസമത്വങ്ങളുടെ വിഭിന്ന ശ്രേണിയിലുള്ള ഇന്ത്യ രൂപപ്പെടുന്നു. സ്വാതന്ത്ര്യം എന്നാല്‍ ഒരിക്കല്‍ നേടിക്കഴിഞ്ഞാല്‍ അത് എന്നും നിലനില്‍ക്കുന്നതാണെന്ന് കരുതാന്‍ കഴിയില്ല. അത് ഒരു തുടര്‍പ്രവര്‍ത്തനവും ജീവിത ശൈലിയുമായി മാറണം. വര്‍ദ്ധിച്ചുവരുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയും വര്‍ഗ്ഗീയ ഫാസിസത്തിനെതിരെയും നിതാന്തമായ ജാഗ്രതയും ചെറുത്തു നില്‍പ്പും ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിനോടനനുബന്ധിച്ച് വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റ് നടന്നു. ജില്ലാ ആംഡ് ഫോഴ്‌സിലെ സബ് ഇന്‍സ്‌പെക്ടര്‍ ടി.കുമാരന്‍ പരേഡ് നിയന്ത്രിച്ചു. മികച്ച പരേഡ് നടത്തിയ ട്രൂപ്പുകള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. സായുധ വിഭാഗത്തില്‍ കെ.എ.പി ഒന്ന് ബറ്റാലിയന്‍ ഒന്നാം സ്ഥാനവും , ജില്ലാ സായുധ റസര്‍വ് പോലീസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി . എം.ബി.രാജേഷ് എം.പി, ഷാഫിപറമ്പില്‍ എം.എല്‍.എ , ജില്ലാ പഞ്ചായത്ത് പ്രസിജന്റ് അഡ്വ.കെ.ശാന്തകുമാരി , ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി , മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ , വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍, എ.ഡി.എം. എസ്.വിജയന്‍ ,ജില്ലാ പോലീസ് സൂപ്രണ്ട് ഡോ: എ.ശ്രീനിവാസ് എന്നിവര്‍ ആഘോഷ ചടങ്ങുകള്‍ വീക്ഷിക്കാന്‍ എത്തിയിരുന്നു.

കഞ്ചിക്കോട്: കേന്ദ്രീയ വി ദ്യാലയത്തില്‍ പ്രിന്‍സിപ്പലും ദേശീയ അധ്യാപക അവാര്‍ഡു ജേതാവുമായ ഡോ. എസ്. നളായിനി ദേശീയ പതാക ഉയര്‍ത്തി. സതി ജനാര്‍ദ്ദനന്‍ ആയിരുന്നു മുഖ്യാതിഥി. കുട്ടികളുടെ കലാ പരിപാടികളും മധുര വിതരണവും ഉണ്ടായി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനും, സേവനത്തിലൂടെയോ രസകരമായ കളികള്‍ നടത്തിയോ രജിസ്‌ട്രേഷനു വേണ്ട പണം കണ്ടെത്തുവാനുമായി സ്‌കൗട്ടുകളും ഗൈഡുകളും ‘കരികമായി’ പരിപാടിയുംസംഘടിപ്പിച്ചു.

പാലക്കാട്: കാവില്‍പ്പാട് പള്ളിയില്‍ പള്ളി ഖത്തീബ് മജീദ് ഫൈസി ദേശീയ പതാക ഉയര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. പള്ളി ഇമാം മുഹ്യദ്ദീന്‍, പള്ളി സെക്രട്ടറി ഉസ്സനാര്‍, കാവില്‍പ്പാട് ജുമാഅത്ത് കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ഷാഹുല്‍ ഹമീദ് എന്നിവര്‍ ആശംസകള്‍ നടത്തി. രാജൃത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും, രാജൃത്തെ നശിപ്പിക്കുന്ന ഫാഷിസത്തെയും തീവ്രവാദത്തെയും, അസഹിഷ്ണുതയെയും എതിര്‍ത്ത് മുസ്ലിം, ഹിന്ദു, ക്രിസ്തൃന്‍ ഉള്‍പ്പെടെ സകലരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യപ്രഭാഷണത്തില്‍ മജീദ് ഫൈസി പറഞ്ഞു.

നെന്മാറ: ചാത്തമംഗലം ജിയുപി സ്‌കൂളില്‍ വാര്‍ഡ് മെമ്പര്‍ രതികാ രാമചന്ദ്രന്‍ പതാക ഉയര്‍ത്തി. പിടിഎ പ്രസിഡന്റ് സന്തോഷ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ രമേശ്, എച്ച്എം രമണി ടീച്ചര്‍, സീനിയര്‍ അസിസ്റ്റന്റ് പ്രഭാവതി ടീച്ചര്‍, റിട്ടയര്‍ഡ് സൈനികന്‍ രഘുനാഥന്‍, കണ്‍വീനര്‍ രമേശ് മാസ്റ്റര്‍, വിവധ ക്ലബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ എസ്എസ്എല്‍സി ക്ക് ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

Kerala

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

Kerala

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പുതിയ വാര്‍ത്തകള്‍

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.