Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

എസ്പിയെ മാറ്റാന്‍ സമ്മര്‍ദ്ദം കൊലപാതകക്കേസുകളില്‍ ഉള്‍പ്പെടെ സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ : പോലീസ് സേനക്കകത്ത് പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 09:18 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ കൊലപാതകക്കേസുകളില്‍ ഉള്‍പ്പെടെ സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ ശക്തമായതിനെ തുടര്‍ന്ന് പോലീസ് സേനക്കകത്ത് പ്രതിഷേധം വ്യാപകമാകുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ ഇംഗിതത്തിന് വഴങ്ങാത്ത എസ്പിയെ മാറ്റാനും സമ്മര്‍ദ്ദമുണ്ട്. പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം ജില്ലയില്‍ നടന്ന അക്രമസംഭവങ്ങളിലും കൊലപാതകക്കേസുകളിലും പ്രതി ചേര്‍ക്കേണ്ടവരെ ഭരണകക്ഷിയായ സിപിഎമ്മിന്റെ നേതാക്കള്‍ തീരുമാനിക്കുന്ന സ്ഥിതിയാണ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലുമുളളതെന്ന് പല പോലീസ് ഉദ്യോഗസ്ഥരും തുറന്നുസമ്മതിക്കുന്നു.

നിസ്സാര കേസുകളില്‍ പോലും സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി മുതല്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികള്‍ വരെ ഇടപെട്ട് പാര്‍ട്ടിക്കും പാര്‍ട്ടിക്കാര്‍ക്കും അനുകൂലമായി പ്രവര്‍ത്തിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയാണ്. പാര്‍ട്ടി അധികാരത്തിലെത്തിയപ്പോഴെല്ലാം ഭരണതലത്തില്‍ സിപിഎം നേതൃത്വം ഇടപെട്ടിരുന്നുവെങ്കിലും ഇത്തവണ അധികാരമേറ്റ് രണ്ടുമാസത്തിനുളളില്‍ തന്നെ മുഖ്യമന്ത്രിയുടെ നേരിട്ടുളള നിയന്ത്രണത്തിലുളള ആഭ്യന്തരവകുപ്പില്‍ പാര്‍ട്ടി പൂര്‍ണ്ണമായും പിടിമുറുക്കിയിരിക്കുകയാണ്. പല സ്റ്റേഷനുകളും പാര്‍ട്ടി നേരിട്ട് നിയന്ത്രിക്കുന്ന സ്ഥിതിയിലാണ്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്തുവന്ന് എല്‍ഡിഎഫ് അധികാരത്തിലെത്തിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം പിണറായി പോത്താംകുണ്ടത്ത് നടത്തിയ ആഹ്ലാദ പ്രകടനത്തിലേക്ക് സിപിഎമ്മുകാരുടെ തന്നെ ലോറി കയറി സിപിഎമ്മുകാരന്‍ മരിക്കാനിടയായ സംഭവം ആര്‍എസ്എസ് പ്രവര്‍ത്തകരുട മേല്‍ കെട്ടിവെച്ച് വധക്കേസില്‍ പ്രതിചേര്‍ത്തതു മുതല്‍ ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ് നേതാക്കളെ ഗൂഢാലോചനാക്കേസില്‍പ്പെടുത്തി കുറ്റപത്രം കോടതിയില്‍ നല്‍കിയ സംഭവം ഉള്‍പ്പെടെ സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസിന് ചെയ്യേണ്ടി വന്നതാണെന്ന് വ്യക്തമായിട്ടുണ്ട്.

പയ്യന്നൂര്‍ സംഭവത്തിലെ ഗൂഢാലോചന കേസിനെതിരെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ വിമര്‍ശനമുയര്‍ത്തിയ വാര്‍ത്ത കേസുകളില്‍ സിപിഎമ്മിനെ ഇടപെടലുകളെ വ്യക്തമാക്കുന്നതാണ്.

പിണറായി, പയ്യന്നൂര്‍ മേഖലകളിലും ജില്ലയിലെ മറ്റിടങ്ങളിലും നടന്ന സിപിഎമ്മുകാര്‍ പ്രതികളായ അക്രമക്കേസുകളിലെല്ലാം പ്രതികളെ പിടികൂടാന്‍ പോലീസ് ഏറെ ബുദ്ധിമുട്ടുകയാണ്.

പാര്‍ട്ടി നല്‍കുന്ന ആളുകളെ പ്രതിചേര്‍ക്കാനും നിസ്സാരക്കേസുകള്‍ ചുമത്തി സ്റ്റേഷനില്‍വെച്ചു തന്നെ ജാമ്യം ലഭിക്കാവുന്ന തരത്തിലുളള വകുപ്പുകള്‍ ചേര്‍ക്കാന്‍ പാര്‍ട്ടിയുടെ ഉന്നതനേതാക്കളില്‍ നിന്നുതന്നെ പോലീസില്‍ സമ്മര്‍ദ്ദം ശക്തമാണെന്നറിയുന്നു. ഇതുകൊണ്ടുതന്നെ പല കേസുകളിലും പ്രതികളായ സിപിഎം-ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുള്‍പ്പെടെ നാട്ടില്‍ സൈ്വര്യവിഹാരം നടത്തുകയാണ്. മാത്രമല്ല സിപിഎം നേതാക്കള്‍ നിര്‍ദ്ദേശിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരേയും നേതാക്കളേയും കളളക്കേസിലും മറ്റും പ്രതിചേര്‍ത്ത് ജയിലിലടക്കപ്പെടുന്ന നിലയിലാണ്.

ജില്ലാ പോലീസ് സൂപ്രണ്ടിന് തന്നെ സിപിഎമ്മിന്റെ അനാവശ്യമായ ഇടപെടലുകളില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നാണ് സൂചന. ചെറുവാഞ്ചേരിയില്‍ നിരപരാധികളായ സംഘപരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ സിപിഎം നേതൃത്വം ആവശ്യപ്പെട്ടതിന്റെ പേരിലും പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാക്കളെ ഗൂഢാലോചനയില്‍ ഉള്‍പ്പെടുത്തി കളളക്കേസില്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും അതിന് തയ്യാറാവാത്തതിലും ജില്ലാ പോലീസ് മേധാവിക്കെതിരെ പാര്‍ട്ടിക്കുളളില്‍ നീക്കം ആരംഭിച്ചതായാണ് സൂചന. അടുത്ത ദിവസം തന്നെ എസ്പിയെ കണ്ണൂരില്‍ നിന്നും മാറ്റാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ആഭ്യന്തരവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.