പയ്യന്നൂര്‍: ചെറുതാഴം രാഘവപുരം ക്ഷേത്രത്തില്‍(ഹനുമാരമ്പലം) നടന്നുവരുന്ന പത്താമത് രാമായണ സപ്താഹയജ്ഞം ഇന്ന് 12 ന് നടക്കുന്ന പട്ടാഭിഷേക സദ്യയോടെ സമാപിക്കും. സപ്താഹത്തിന് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ തുടങ്ങുന്ന യജ്ഞം വൈകുന്നേരങ്ങളിലാണ് സമാപിക്കുന്നത്. ഇതോടനുബന്ധിച്ച് ശ്രീരാമ ലക്ഷ്മണ, ഹനുമല്‍ വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള ഘോഷയാത്രകള്‍, ശ്രീരാമ അവതാരം മുതലുള്ള കഥാകഥനം, വിശേഷാല്‍ പൂജകള്‍, സമൂഹാര്‍ച്ചന, ട്രിപ്പിള്‍ തായമ്പക, രാമായണ പ്രശ്‌നോത്തരി, ഭരതനാട്യ ആവിഷ്‌കാരം എന്നിവ നടന്നു. ഇന്ന് രാവിലെ മഹാഗണപതിഹോമം, 10 ന് പട്ടാഭിഷേക ഘോഷയാത്ര, 11 മണിക്ക് പട്ടാഭിഷേകം, 12 ന് പട്ടാഭിഷേക സദ്യ എന്നിവ നടക്കും.
















