ചേര്‍ത്തല: ശബരിമലയില്‍ സ്ത്രീപ്രവേശനം ശരിയോ തെറ്റോ എന്ന വിഷയത്തില്‍ കളരിപണിക്കര്‍ ഗണക കണിശസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജ്യോതിഷസംഗമം സംഘടിപ്പിച്ചു.
ജ്യോതിഷവിധിപ്രകാരം തന്ത്രി നിശ്ചയപ്രകാരമാണ് ആചാരാനുഷ്ഠാനങ്ങള്‍ നിര്‍ദേശിക്കുന്നതെന്നതിനാല്‍ ശബരിമലയില്‍ പൂര്‍വാചാരങ്ങള്‍ നിലനിര്‍ത്തണമെന്നും അഭിപ്രായപ്പെട്ടു. ആചാരാനുഷ്ഠാനങ്ങള്‍ക്ക് മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ ദൈവജ്ഞന്മാരെയും തന്ത്രിയെയും പങ്കെടുപ്പിച്ച് ദേവഹിതം നോക്കിവേണമെന്നും പറഞ്ഞു. ചന്തിരൂര്‍ വിജയന്‍ ജ്യോത്‌സ്യര്‍ ഉദ്ഘാടനം ചെയ്തു. ഷൈജു പ്രഭാകരന്‍ വെട്ടിയ്‌ക്കാപ്പള്ളി അധ്യക്ഷത വഹിച്ചു. രജി സ്ഥാനത്ത്, പട്ടണക്കാട് സജീവ്, തുറവൂര്‍ സായിറാം, മനോജ് സ്രാമ്പിക്കല്‍, പരമേശ്വര കണകന്‍, സാജേഷ് വി.കണിയാര്‍, സുമോദ് നാരായണന്‍, എസ്.എസ്.സാംജിറാം, ലളിത ചക്രപാണി, അനുരാജ് , ഷാജി ജ്യോത്‌സ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
















