എരമല്ലൂര്‍: പഠന സമയത്ത് ക്ലാസ് മുറിക്കുള്ളില്‍ മരപ്പട്ടി കയറുന്നത് വിദ്യാര്‍ത്ഥികളെ ഭീതിയിലാക്കുന്നു.അരൂരിലെ പ്രമുഖ സ്വകാര്യ സ്‌കൂളിലാണ് മരപ്പട്ടി ശല്യം രൂക്ഷമായിരിക്കുന്നത്. ജീവനക്കാര്‍ കഴുക്കോല്‍ കൊണ്ട് കുത്തിയാണ് പട്ടിയെ ഓടിക്കുന്നത്. പട്ടിശല്യം മൂലം കുട്ടികളെ സ്‌കൂളിലയയ്‌ക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. മരപ്പട്ടി കെട്ടിടത്തിനുള്ളില്‍ കടക്കാതെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല വിദ്യാഭ്യസ ഓഫീസറടക്കമുള്ള ഉന്നത അധികാരികള്‍ക്ക് രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കി.
















