തകഴി: കുട്ടനാട് പാക്കേജില്‍പ്പെടുത്തി നിര്‍മിക്കുന്ന കല്‍ക്കെട്ട് ഇടിഞ്ഞുവീണു. ഇടകറുക നാലുനാല്‍പ്പതു പാടശേഖരത്തിന്റെ 70 മീറ്ററോളം ഭാഗത്തെ കല്‍ക്കെട്ടാണ് ഇരുവശങ്ങളിലുമായി ഇടിഞ്ഞുവീണത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കരാര്‍വ്യവസ്ഥകള്‍പാലിക്കാതെയാണെന്ന് കൃഷിക്കാര്‍ പരാതിപ്പെട്ടു.
60 സെന്റിമീറ്റര്‍ വീതിയില്‍ കല്ലിട്ട് അതിനുമുകളിലാണ് കോണ്‍ക്രീറ്റ് ഇട്ടത്. ഇതുമൂലമാണ് കല്‍ക്കെട്ട് ഇടിഞ്ഞതെന്ന് കൃഷിക്കാര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കൃഷി ഓഫീസര്‍, ഇറിഗേഷന്‍ ചെങ്ങന്നൂര്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍, കുട്ടനാട് പാക്കേജ് ഡെവലപ്‌മെന്റ് ഓഫീസര്‍ ചെങ്ങന്നൂര്‍, കുട്ടനാട് പാക്കേജ് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വേഴപ്ര എന്നിവര്‍ക്ക് കൃഷിക്കാര്‍ പരാതി നല്‍കി.
















