തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് കഥകളി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കഥകളി കലാകാര•ാരെ ആദരിക്കുന്നു. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് കണ്ണൂര്‍ റേഞ്ച് ഐ ജി ദിനേന്ദ്ര കശ്വപ് ഐപിഎസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വച്ച് കഥകളി കേന്ദ്രം വിസ്റ്റിങ് പ്രൊഫസറും മദ്ദളം കലാകാരനുമായ കോട്ടയ്ക്കല്‍ രമേശന്, കഥകളി കേന്ദ്രം വേഷം വിസ്റ്റിങ് ലക്ചററായ കോട്ടയ്ക്കല്‍ രാജു മോഹന്‍ എന്നിവരെ ആദരിക്കും.
തളിപ്പറമ്പ് കഥകളി കേന്ദ്രം ചെയര്മാന് ഇടവലത്ത് പുടയൂര്‍ കുബേരന് നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ഷാജി വര്‍ഗ്ഗീസ് മുഖ്യാതിഥിയായിരിക്കും. തളിപ്പറമ്പ് കഥകളി കേന്ദ്രം സീനിയര്‍ പ്രൊഫസറും പരീക്ഷാ കണ്‍ട്രോളറുമായ കലാമണ്ഡലം നാരായണന് നമ്പീശന്, തളിപ്പറമ്പ് കഥകളി ആസ്വാദക സംഘം പ്രസിഡന്റ് കെ കരുണാകരന് നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: