തളിപ്പറമ്പ്: കുറ്റ്യേരി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തണമെന്ന് പി ടി എ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. തളിപ്പറമ്പ് താലൂക്കിലെ കുറ്റ്യേരി, വെള്ളാവ്, തലോറ, പനങ്ങാട്ടൂര്‍, മാവിച്ചേരി, ആടിക്കുംപാറ, നെല്ലിപ്പാറ, ചെനയന്നൂര്‍, കുറ്റ്യേരിക്കടവ്, കാഞ്ഞിരങ്ങാട്, കണ്ണഞ്ചിറ പ്രദേശങ്ങളിലെ കുട്ടികളുടെ ഏക ഉപരിപഠന ആശ്രയ കേന്ദ്രമാണ് കുറ്റ്യേരി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍.
















