തലശ്ശേരി: മാപ്പിളപ്പാട്ട് രചയിതാവും ഗായകനുമായ എരഞ്ഞോളി മൂസയെ മണല്‍മാഫിയാ സംഘം അക്രമിച്ചതിനെതിരെ ജനമനസ്സാക്ഷി ഉണര്‍ത്തുന്നതിനായി 28 ന് തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഉപവാസം നടത്തുമെന്ന് ചലച്ചിത്ര സംവിധായകന്‍ മൊയ്തു താഴത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാലത്ത് 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ നടക്കുന്ന ഉപവാസത്തില്‍ കലാരംഗത്തുള്ള നിരവധി പേര്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
















