കണ്ണൂര്‍: ചേമ്പര്‍ ഓഫ് കോമേഴ്‌സും, കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സും സംയുക്തമായി നടത്തിയ തൊഴില്‍മേള ചേംമ്പര്‍ വൈസ് പ്രസിഡന്റ് സി. വി.ദീപക് ഉദ്ഘാടനം ചെയ്തു. ചേംമ്പര്‍ സ്‌കില്‍ കമ്മറ്റി ചെയര്‍മാന്‍ സി. അനില്‍കുമാര്‍, ചേംമ്പര്‍ സെക്രട്ടറി സച്ചിന്‍ സൂര്യകാന്ത്, ജോ.സെക്രട്ടറി മാത്യൂ സാമുവല്‍ എന്നിവര്‍ സംസാരിച്ചു. തൊഴിലന്വേഷകരായി 366 പേരും തൊഴില്‍ദാതാക്കളായി 30 പേരും പങ്കെടുത്തു. 100-ഓളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കിയതായി തൊഴില്‍ദാതാക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും ഉദ്യോഗാര്‍ത്ഥികളെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്തിയതായും അവര്‍ അറിയിച്ചു. തൊഴില്‍ നേടാന്‍ കഴിയാതെ പോയവര്‍ക്ക് സൗജന്യമായി തൊഴില്‍ നേടുന്നതിനാവശ്യമായ പരിശീലനം നല്‍കുമെന്ന് സ്‌കില്‍ കമ്മിറ്റി ചെയര്‍മാന്‍ സി. അനില്‍കുമാര്‍ അറിയിച്ചു.
















