കണ്ണൂര്‍: അധസ്ഥിതജവിഭാഗത്തിന് ആത്മവീര്യം നല്‍കുന്നതിന് അവസാനനാള്‍വരെ നേതൃത്വം നല്‍കിയ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം 28 ന് വിപുലമായി ആഘോഷിക്കാന്‍ കണ്ണൂര്‍ നിയോജക മണ്ഡലം പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റി തീരുമാനിച്ചു. മണ്ഡലത്തിലെ വിവിധ കോളനികളിലും താണ മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്‌സിലും പുഷ്പാര്‍ച്ചനയും അനുസ്മരണയോഗങ്ങളും നടക്കും.
മോര്‍ച്ച മണ്ഡലം കമ്മറ്റിയോഗത്തില്‍ പട്ടികജാതി മോര്‍ച്ച കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് കെ.ദിനേശന്‍ അധ്യക്ഷത വഹിച്ചു. രാഹുല്‍ താണ, കണ്ണന്‍ തോട്ടട എന്നിവര്‍ സംസാരിച്ചു.
















