കണ്ണൂര്‍: സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യൂബേറ്റര്‍ ആയ കണ്ണൂര്‍ ടെക്‌നോലോഡ്ജില്‍ പ്രവര്‍ത്തിക്കുന്ന എറുഡോ എന്ന കമ്പനിയുടെ ലൃൗറീ.ശി വെബ്‌പോര്‍ട്ടലിന് തുടക്കം കുറിച്ചു. ലോകത്തെവിടെയുമുള്ള ട്യൂട്ടര്‍മാരെയും വിദ്യാര്‍ത്ഥികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് എറുഡോ വികസിപ്പിച്ചത്. കൈതപ്രം എഞ്ചിനിയറിങ്ങ് കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ രണ്ട് വിദ്യാര്‍ത്ഥികളാണ് കമ്പനിയുടെ സാരഥികള്‍. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ട്യൂഷന്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍, കരിയര്‍ ഗൈഡന്‍സ്, യോഗ, വിദേശരാജ്യങ്ങളിലുള്ളവര്‍ക്ക് പ്രത്യേക ആയുര്‍വേദ കോഴ്‌സുകള്‍ എന്നിവയാണ് എറുഡോ ലഭ്യമാക്കുക. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അനുയോജ്യമായ സമയത്തും സ്ഥലത്തും ക്ലാസുകള്‍ നടത്താം എന്നതാണ് ഈ വെബ്‌പോര്‍ട്ടലിന്റെ പ്രത്യേക. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളുടെ ഭാഷാപരിജ്ഞാനവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ എന്നിവ സ്‌കൂളുകളില്‍ വെച്ച് തന്നെ നടത്താന്‍ പറ്റുന്ന പ്രത്യേക പാക്കേജുകളും എറുഡോല്‍ ലഭ്യമാണ്. കുറഞ്ഞ ചെലവില്‍ ഈ സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പരീക്ഷണാടിസ്ഥാനത്തില്‍ കാസര്‍ക്കോട് ജില്ലയിലെ കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ നടത്തിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ കോ-ഫൗണ്ടര്‍മാരായ അഭിരാം.പി.മോഹന്‍, പി.തേജസ്, രമ്യ രാമന്‍, കെ.പി.കെ.നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
















