ആലപ്പുഴ: കുട്ടനാട്ടിലേക്കുള്ള വിവിധ ബോട്ട് സര്‍വ്വീസുകള്‍ വൈകിയത് സംഘര്‍ഷത്തിനിടയാക്കി. ആലപ്പുഴ ബോട്ട് ജെട്ടിയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. രാവിലെ ആലപ്പുഴയില്‍ നിന്നും കോട്ടയത്തേക്കു പോകേണ്ട ബോട്ട് നെഹ്‌റുട്രോഫി ജലോത്സവുമായി ബന്ധപ്പെട്ട ആവശ്യത്തിനു മാറ്റിയതിനാല്‍ സര്‍വ്വീസ് നടത്തിയിരുന്നില്ല. കുട്ടനാട്ടിലെ നെടുമുടി, കൈനകരി, കാവാലം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ളസര്‍വ്വീസും മുടങ്ങിയതോടെയാണ് യാത്രക്കാര്‍ ബഹളമുണ്ടാക്കിയത്. ജലമേള നടക്കുന്നതിനാല്‍ സര്‍വ്വീസുകള്‍ മുടങ്ങുമെന്ന് അഭ്യൂഹവും പരന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ ഏറെ വൈകി ബോട്ട് സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചു.
















