ആലപ്പുഴ പുസ്തകോത്സവത്തിന്റെ സമാപന സഭയില്‍ ചലച്ചിത്രതാരം അനൂപ് ചന്ദ്രന്‍ സംസാരിക്കുന്നു
ആലപ്പുഴ: കുട്ടികളില്‍ വായനാശീലം വളരേണ്ടതും വളര്‍ത്തേണ്ടതും വീടുകളില്‍ നിന്നാകണമെന്ന് ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രന്‍. ആലപ്പുഴയില്‍ നടന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സമ്മാനദാനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ബിരുദമുള്ളവര്‍പോലും പുസ്തകങ്ങളെ അവഗണിച്ച് സോഷ്യല്‍ മീഡിയകളില്‍ രസം കണ്ടെത്തുന്ന പ്രണത പരിതാപകരമാണെന്ന് സമാപന സഭയില്‍ മുഖ്യപ്രഭാഷണം നടത്തിയ വെണ്ണല മോഹന്‍ അഭിപ്രായപ്പെട്ടു.
പുസ്തകങ്ങളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച മാതാപിതാക്കളുടെ ദീര്‍ഘദൃഷ്ടിയാണ് എന്നെ ഒരു കലാകാരിയാക്കിയതെന്ന് സിനിമാതാരവും നര്‍ത്തകിയുമായ സുകന്യാമോഹന്‍ പറഞ്ഞു. ഡോ. അമ്പലപ്പുഴ ഗോപകമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി. രൂപേഷ്‌കുമാര്‍ സ്വാഗതവും കെ.ആര്‍. സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.
















