ന്യൂദല്‍ഹി: കശ്മീരിലെ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രശ്‌നപരിഹാരം കാണണമെന്ന് നിർദ്ദേശിക്കുന്ന പ്രമേയം ലോക്‌സഭ ഐകകണ്‌ഠേന പാസാക്കി.
സ്പീക്കർ സുമിത്രാ മഹാജൻ പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചു. കശ്മീരിലെ എല്ലാ ജന വിഭാഗങ്ങളുടെയും പ്രത്യേകിച്ച് യുവജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. കശ്മീരിലെ സമാധാനം വീണ്ടെടുക്കുന്നതിൽ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
പ്രമേയത്തിനുശേഷം വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
















