മുംബൈ: ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് മുംബൈ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ബദര്‍പുര്‍ സ്റ്റേഷനിലാണ് യാത്രക്കാര്‍ പ്രതിഷേധ സമരം നടത്തിയത്. സെന്‍ട്രല്‍ റെയില്‍വേയ്‌ക്കെതിരെ സമരക്കാര്‍ മുദ്രാവാക്യം മുഴക്കി. കൃത്യ സമയത്ത് ട്രെയിന്‍ ഓടിക്കുന്നതില്‍ സെന്‍ട്രല്‍ റെയില്‍വേ തുടര്‍ച്ചയായി പരാജയപ്പെടുകയാണെന്നും ഈ പ്രശ്‌നം ദിനംപ്രതി വര്‍ദ്ധിക്കുകയാണെന്നും ഇത് അസഹനീയമാണെന്നും യാത്രക്കാര്‍ ആരോപിച്ചു.
സംഭവത്തെത്തുടര്‍ന്ന് എത്രയും വേഗം യാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭു നിര്‍ദേശം നല്കി.
റെയില്‍വെ പ്രോട്ടക്ഷന്‍ ഫോഴ്സ്, ഗവ. റെയില്‍വെ പോലീസ് എന്നിവരേത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്. സബര്‍ബന്‍ തീവണ്ടി സര്‍വീസുകള്‍ തടസപ്പെട്ടതിനെത്തുടര്‍ന്ന് ഭുസാവല്‍ – പുണെ എക്സ്പ്രസ്സില്‍ സഞ്ചരിക്കാന്‍ യാത്രക്കാര്‍ക്ക് സെന്‍ട്രല്‍ റെയില്‍വെ സൗകര്യം ഏര്‍പ്പെടുത്തി
















