ഗാസിയാബാദ്: കിസാന്‍ മോര്‍ച്ച നേതാവ് ബ്രിജ്പാല്‍ തെവാഡിയയ്‌ക്കുനേരെ ഗാസിയാബാദില്‍ വെടിവെയ്‌പ്പ്. ബ്രിജ്പാലിനെ ഗാസിയാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ നോയിഡയിലെ ഫോര്‍ടിസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആക്രമണത്തില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ക്കും ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ബ്രിജ്പാലിന്റെ വാഹനവ്യൂഹത്തിനു നേരെ അജ്ഞാതരായ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ബ്രിജ്‌പാലിന്റെ അംഗ രക്ഷകരില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. എകെ 47, രണ്ട് എംഎം പിസ്റ്റള്‍ തുടങ്ങിയവ സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യക്തി വൈരാഗ്യമാകാം ആക്രമണ കാരണമെന്ന് പോലീസ് പറഞ്ഞു.
കേന്ദ്രമന്ത്രി മഹേഷ് ശര്‍മ സംഭവ സ്ഥലം സന്ദര്‍ശിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.
















