Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മഞ്ചേശ്വരം താലൂക്കിന്റെ പേരില്‍ ക്ഷേത്ര ഭൂമി തട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം ജനകീയ പ്രതിഷേധമുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 10:49 am IST
in Kasargod

കാസര്‍കോട്: ഐല ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിന്റെ ഭൂമി തട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം. നൂറ്റാണ്ടുകളായി ക്ഷേത്രം കൈവശം വെച്ച് വരുന്ന വെടിക്കെട്ട് കട്ട ഉള്‍പ്പെടെയുള്ളവ സ്ഥിതി ചെയ്യുന്ന ക്ഷേത്ര ഭൂമിയാണ് മഞ്ചേശ്വരം താലൂക്കിന്റെ പേര് പറഞ്ഞ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്നത്. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഒത്താശയോടെ ജില്ലാ ഭരണകൂടത്തെ ഉപയോഗിച്ചാണ് ക്ഷേത്ര ഭൂമിയേറ്റെടുക്കാനുള്ള നീക്കം ആരംഭിച്ചത്.

മഞ്ചേശ്വരം താലൂക്ക് ഓഫീസ് കെട്ടിടം നിര്‍മ്മിക്കാനായി ഐല മൈതാനത്ത് 1.5 ഏക്കര്‍ സ്ഥലം റവന്യു വകുപ്പിന് നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലായ് 20 ന് ജില്ലാ കളക്ടര്‍ മംഗല്‍പ്പാടി പഞ്ചായത്ത് അധികാരികള്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് പ്രകാരം ജുലായ് 25 ന് മംഗല്‍പ്പാടി പഞ്ചായത്തിന്റെ സാധാരണ യോഗം പ്രസിഡണ്ട് വിളിച്ച് ചേര്‍ക്കുകയും പഞ്ചായത്ത് ഓഫീസ് കെട്ടിടം നില്‍ക്കുന്ന സ്ഥലം കഴിച്ച് ബാക്കി സ്ഥലം മുഴുവന്‍ താലൂക്ക് ഓഫീസ് നിര്‍മ്മാണത്തിന് വിട്ട് നല്‍കാന്‍ സമ്മതമാണെന്ന് കളക്ടറെ അറിയിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. താലൂക്ക് നിര്‍മ്മാണത്തിന് വിട്ട് നല്‍കാമെന്ന് പഞ്ചായത്ത് പറയുന്ന ഭൂമിയില്‍ എല്ലാ മാസവും സംക്രമണ ദിവസങ്ങളില്‍ ഐല ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രവുമായി ബന്ധപ്പെട്ട് സംക്രമ പൂജകള്‍ ചെയ്യുന്ന എട്ട് ചെറു കോവിലുകള്‍ നിലവില്‍ ഉണ്ട്. മാത്രമല്ല വിഷുവിനോടനുബന്ധിച്ച് നൂറ്റാണ്ടുകളായി വെടിക്കെട്ട് ഉത്സവം നടത്തുന്നത് ഈ ഭൂമിയിലാണ്. ഇവിടെ താലൂക്ക് ഓഫീസ് സ്ഥാപിച്ചാല്‍ ആരാധനയ്‌ക്ക് തടസ്സമുണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാരണം ഈ സ്ഥലത്ത് വെടിക്കെട്ടുകള്‍ നടത്താനും മറ്റും സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യമുണ്ടാക്കുകയാണ് ഇതിന് പിന്നില്‍ കളിക്കുന്നവരുടെ ശ്രമമെന്ന് ഭക്തര്‍ പറഞ്ഞു. യോഗത്തില്‍ ഭൂമി വിട്ട് നല്‍കുന്നത് സംബന്ധിച്ച് കൊണ്ടുവന്ന പ്രമേയത്തെയെതിര്‍ത്ത് അംഗങ്ങളായ ബാലകൃഷ്ണ അംബാര്‍, വത്സരാജ്, ജയശര്‍മ്മിള, രേവതി, അനിത, സഞ്ചീവ, സുജാത എന്നിവര്‍ വിയോജനം രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ എതിര്‍പ്പുകള്‍ മറികടന്ന് പഞ്ചായത്ത് ഭരണത്തിലുള്ള ലീഗിന്റെ ഭൂരിപക്ഷം ഉപയോഗിച്ച് ഭൂമി വിട്ട് നല്‍കാനുള്ള തീരുമാനവുമായി അധികാരികള്‍ മുന്നോട്ട് പോകുകയാണ്.

ക്ഷേത്രത്തിന്റെ കൈവശം 5.96 ഏക്കര്‍ ഭൂമിയാണ് ഉണ്ടായിരുന്നത്. അതില്‍ കൂടി വിവിധ പ്രദേശങ്ങളിലേക്ക് റോഡുകള്‍ നിര്‍മ്മിച്ച വകയില്‍ കുറേ സ്ഥലങ്ങള്‍ പോയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസ് കെട്ടിടവും മറ്റും നിര്‍മ്മിക്കാനായി ഒരു ഏക്കറിലധികം സ്ഥലം സര്‍ക്കാറിന് വിട്ട് നല്‍കിയിരുന്നു. കൂടാതെ സമീപത്തുള്ള സ്‌കൂളുകള്‍ക്ക് കളിസ്ഥലത്തിനായി ക്ഷേത്ര ഭൂമിയാണ് നല്‍കിയത്. വെടിക്കെട്ട് ആവശ്യത്തിനും മറ്റുമായി ഉപയോഗിക്കുന്ന ഉത്സവ മൈതാനം മാത്രമാണ് നിലവില്‍ ക്ഷേത്ര കൈവശമുള്ളത്.

ക്ഷേത്രത്തിന്റെ ഭൂമി തട്ടിയെടുക്കനായി വര്‍ഷങ്ങളായി മുസ്ലിംലീഗ് നേതൃത്വം ഗൂഢനീക്കങ്ങള്‍ ആരംഭിച്ചിരുന്നു. നിലവില്‍ കെട്ടിടമുണ്ടായിരുന്ന മംഗല്‍പ്പാടി പഞ്ചായത്ത് ഐല ക്ഷേത്ര പ്രദേശത്തേക്ക് മാറ്റി പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിര്‍മ്മാണത്തിന് ക്ഷേത്ര ഭൂമി വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ണ്ണ സമ്മതത്തോടെയാണ് നാട്ടുകാര്‍ വിട്ട് കൊടുത്തത്. നിലവില്‍ പഴയ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്തിരുന്ന കെട്ടിടം തകര്‍ന്ന് വീഴാറായി സ്ഥലം കാട് കയറി കിടക്കുന്നുണ്ട്.

മഞ്ചേശ്വരം താലൂക്ക് ഓഫീസ് സ്ഥാപിക്കാനായി നിരവധി ഒഴിഞ്ഞ് കിടക്കുന്ന സര്‍ക്കാര്‍ ഭൂമികള്‍ ഉണ്ട്. അത് ഒന്നും പരിഗണിക്കാതെ ഐല ക്ഷേത്ര ഭൂമി തന്നെ നല്‍കണമെന്ന് വാശി പിടിക്കുന്നതിന് പിന്നില്‍ ലീഗിന്റെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള മാഫിയ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. താലൂക്ക് നിര്‍മ്മിക്കുന്നതിന് നാട്ടുകാര്‍ എതിരല്ല പക്ഷെ അത് ക്ഷേത്ര ഭൂമിയില്‍ ആയിരിക്കരുതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ക്ഷേത്ര ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ക്ഷേത്ര പരിസരത്ത് യോഗം ചേരും.

മഞ്ചേശ്വരം താലൂക്ക് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ആവശ്യപ്പെട്ട ക്ഷേത്ര ഭൂമി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.