ന്യൂദല്‍ഹി: കേരളത്തിന്റെ വികസന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിന്മേല്‍ നടക്കുന്ന ജന്മഭൂമി അന്യോന്യ (കോണ്‍ക്ലേവ്)ത്തിലെ ആദ്യ സമ്മേളനത്തില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ കാഴ്ചപ്പാട് അവതരിപ്പിക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷമുള്ള ഗതാഗത-ഐ.ടി സമ്മേളനത്തില്‍ കേന്ദ്രവെയര്‍ഹൗസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സി.വി ആനന്ദബോസ് ഐഎഎസ്, പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി. ജോയി ഐഎഎസ്, കേന്ദ്ര ഐടി മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഡോ. അജയകുമാര്‍ ഐഎഎസ് എന്നിവരാണ് പങ്കെടുക്കുക.
സ.ിവി. ആനന്ദ ബോസ്:
കേന്ദ്രവെയര്‍ഹൗസ് കോര്‍പ്പറേഷന്‍, കേന്ദ്രറെയില്‍ സൈഡ് വെയര്‍ഹൗസ് കമ്പനി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സി.വി ആനന്ദബോസ് ഐഎഎസ്(റിട്ട) അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സര്‍വ്വീസില്‍ നിന്നും വിരമിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി, കൊല്ലം കളക്ടര്‍, വിവിധ വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രശസ്തനായ എഴുത്തുകാരന്‍, കോളമിസ്റ്റ്. നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍ അടക്കം രുപതിലേറെ ബുക്കുകള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വി.പി ജോയ്
പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറായ വി.പി. ജോയി 1987 ബാച്ച് കേരളാ കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ്. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കം നിരവധി ചുമതലകളില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെയും എന്‍ടിപിസിയുടേയും ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരനും കവിയുമാണ്.
ഡോ. അജയകുമാര്‍
കേന്ദ്രവിവരസാങ്കേതിക മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഡോ. അജയകുമാര്‍ ഐഎഎസ് കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്. കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ കളക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കേരളാ ഗ്രാമീണ ബാങ്ക് എംഡിയായും കെല്‍ട്രോണ്‍ എംഡിയായിരുന്നു. കേരളാ സംസ്ഥാന ഐടി സെക്രട്ടറിയായിട്ടുണ്ട്. കെല്‍ട്രോണിനെ അതിന്റെ ദുര്‍ഘടകാലത്ത് കൈപിടിച്ചുയര്‍ത്തിയതും അദ്ദേഹമാണ്. ഐഐടി കാണ്‍പൂരില്‍ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹം അപ്ലൈഡ് എക്കണോമിക്‌സില്‍ ബിരുദാനന്ദര ബിരുദവും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
















