ന്യൂദല്‍ഹി: ജന്മഭൂമി കോണ്‍ക്ലേവ് കേരള വികസനക്കുതിപ്പിന് വഴികാട്ടിയാകും. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി നിര്‍വഹണത്തില്‍ നിര്‍ണ്ണായക സ്വാധീനമാകുമെന്നാണ് പ്രതീക്ഷ. വിവിധ രംഗത്തെ ചര്‍ച്ചകളിലൂടെ സംസ്ഥാനത്തിന്റെ പുത്തന്‍ വികസന മാതൃക സര്‍ക്കാരുകള്‍ക്ക് നല്‍കാന്‍ കോണ്‍ക്ലേവ് ലക്ഷ്യമിടുന്നു.
ആഗസ്റ്റ് പതിമൂന്നിലെ മൂന്നാമത് സെഷനില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ.ജി. മാധവന്‍ നായരടക്കമുള്ള പ്രമുഖര്‍ കേരളാ വികസന കാഴ്ചപ്പാടുകള്‍ പങ്കുവെയ്‌ക്കും.
ഡോ. ജി. മാധവന്‍ നായര്‍: ഐഎസ്ആര്‍ഒ ചെയര്‍മാനായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനം. പദ്മ വിഭൂഷണ്‍. സ്‌പേസ് കമ്മീഷന്‍ ചെയര്‍മാന്‍, ഐഐടി പാട്‌ന ഗവേണിങ് ബോര്‍ഡ് ചെയര്‍മാന്‍. വിവിധ വിഷയങ്ങളില്‍ പണ്ഡിതന്‍. കേരള വികസന മേഖലയില്‍ വത്യസ്ഥമായ കാഴ്ചപ്പാട് പുലര്‍ത്തുന്നയാള്‍.
റ്റി.ആര്‍. കേശവന്‍: ട്രാക്ടര്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഗവേണിങ് കൗണ്‍സില്‍, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ എന്നിവയില്‍ അംഗം, യുഎന്‍ ഹാബിറ്റാറ്റ് അജണ്ട പാര്‍ട്ട്ണര്‍, ബഹുഭാഷാ പണ്ഡിതന്‍, പരിസ്ഥിതി ഗവേഷകന്‍.
പ്രൊഫ.ജെ. നന്ദകുമാര്‍: ഊര്‍ജ്ജം, കാലാവസ്ഥാനയം എന്നീ മേഖലകളിലെ വിദഗ്ധന്‍. ജെഎന്‍യു സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ഊര്‍ജ്ജപഠന വിഭാഗം അധ്യാപകന്‍. നയരൂപീകരണ വിദഗ്ധനായി വിദേശത്തും അറിയപ്പെടുന്നു. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് മുന്‍ കണ്‍സല്‍ട്ടന്റ്. മോഡറേറ്റര്‍.
















