കണ്ണൂര്‍: ഐടി അധിഷ്ഠിത പ്രൊജക്റ്റുകള്‍ക്ക് കണ്ണൂരിന് പ്രത്യേക പരിഗണന നല്‍കുമെന്ന് ഐടി മിഷന്‍ ഡയറക്ടറായി നിയമിതനായ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഇ ഓഫീസ് സംവിധാനത്തില്‍ നിന്ന് മുഴുവന്‍ ജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന തലത്തിലേക്ക് ഇ ഗവേണന്‍സിനെ മാറ്റാന്‍ പരിശ്രമിക്കും. ഇ ഗവേണന്‍സ് സംവിധാനം വേഗതയും തുല്യതയും സുതാര്യതയും ഉറപ്പു വരുത്തുന്ന പ്രക്രിയയെന്ന നിലയിലാണ് ശ്രദ്ധേയമാകുന്നത്. കണ്ണൂരിനെ ഇ ഗവേണന്‍സ് രംഗത്ത് മികവുറ്റതാക്കാന്‍ ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും മികച്ച പിന്തുണയാണ് നല്‍കിയതെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉപഹാരം സമര്‍പ്പിച്ചു. സബ്ബ്കലക്ടര്‍ നവജ്യോത്‌ഖോസ, അസി.കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പ്രകാശന്‍.കെ, ആര്‍ടിഒ കെ.സി.മോഹനന്‍ നമ്പ്യാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ മുരളീധരന്‍, രാമചന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, നൗഷാദ് പൂതപ്പാറ, നിധിന്‍ കൃഷ്ണന്‍, ഹിരേഷ് എന്നിവര്‍ സംസാരിച്ചു. എഡിഎം മുഹമ്മദ് യൂസഫ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.
















