തലശ്ശേരി: ഭാരതീയ വിചാരകേന്ദ്രം തലശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 20ന് വൈകുന്നേരം 4 മണി മുതല്‍ 7 മണിവരെ സംഗമം കോണ്‍ഫറന്‍സ് ഹാളില്‍ മലയാള ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി ചിന്താ സാഹാഹ്നം നടക്കും. എഴുത്ത്കാരനും പ്രഭാഷകനുമായ ഡോ.റഷീദ് പാനൂരിന്റെ അധ്യക്ഷതയില്‍ ചേരുന്ന പരിപാടിയില്‍ കേസരി മുഖ്യപത്രാധിപകര്‍ ഡോ.എന്‍.ആര്‍.മധു ഭാഷയും സംസ്‌കാരവും പരീക്ഷിക്കപ്പെടുമ്പോള്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. ചടങ്ങില്‍വെച്ച് കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ ശ്രീധരന്‍ ചമ്പാടിനെ ആദരിക്കും. ചരിത്രകാരനായ ഡോ.ഇ.ബാലകൃഷ്ണന്‍ സംസാരിക്കും. തുടര്‍ന്ന് മലയാള ഭാഷക്ക് ചെറുശ്ശേരിയുടെ സംഭാവനകള്‍ എന്ന വിഷയത്തില്‍ ഉണ്ണികൃഷ്ണ വാര്യര്‍ പട്ടാനൂര്‍ പ്രഭാഷണം നടത്തും.
















