തളിപ്പറമ്പ്: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം പയ്യന്നൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ജില്ലാതലത്തില്‍ വിവിധ മത്സരങ്ങള്‍ നടത്തും. ചിത്രരചന, ശ്രീകൃഷ്ണ കഥാകഥനം, ശ്രീകൃഷ്ണ കാവ്യാലാപനം എന്നിവയിലാണ് മത്സരം നടത്തുക. 20ന് തളിപ്പറമ്പ് വിവേകാനന്ദ വിദ്യാലയത്തില്‍ രാവിലെമുതലാണ് മത്സരങ്ങള്‍ നടക്കുക. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 18ന് 5 മണിക്ക് മുമ്പായി പേര്‍ രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെടേണ്ട നമ്പര്‍: 9747172720, 9747457172.
















