ചന്ദനക്കാംപാറ: ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്‌കൂള്‍ സഡാക്കോ പക്ഷികളെ നിര്‍മ്മിച്ച് സമാധാനത്തിന്റെ സന്ദേശം പരത്തി ഹിരോഷിമാ ദിനം ആചരിച്ചു. യുദ്ധം വരുത്തി വയ്‌ക്കുന്ന കെടുതികളെക്കുറിച്ചും ലോകസമാധാനത്തിന്റെ ആവശ്യകതയെ കുറിച്ചും ഹെഡ്മാസ്റ്റര്‍ തോമസ് മാത്യു പ്രസംഗിച്ചു. പി.വി.കൃഷ്ണദാസ്, ശ്രീമതി വിജി മാത്യു, പ്രകാശ് പി.എച്ച്, മിനി ഫ്രാന്‍സിസ്, അബിന്‍ കെഎസ്, അഭിനവ് മാര്‍ട്ടിന്‍, ഷാല്‍ബിന്‍ ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.
















