ബഹ്‌റാച്ച്: ഉത്തര്‍പ്രദേശിൽ ചികിത്സ നിഷേധിച്ചതു മൂലം പത്ത് മാസം പ്രായമായ കുഞ്ഞ് മരിച്ചു.
ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ട കൈക്കൂലി നൽകാൻ വൈകിയതിനാൽ കുട്ടിക്ക് ലഭിക്കേണ്ട ഇഞ്ചക്ഷൻ നൽകാതിരിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ബഹ്‌റാച്ചിലിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
കടുത്ത പനി മൂലമാണ് കൃഷ്ണയെന്ന പത്ത് വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഡോക്ടര്‍ പരിശോധന നടത്തിയെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വാര്‍ഡിലേക്കു മാറ്റിയ കുഞ്ഞിന് കിടക്ക ലഭിക്കണമെങ്കില്‍ കൈക്കൂലി വേണമെന്ന് അവിടുത്തെ ജീവനക്കാരനും ആവശ്യപ്പെട്ടു. അടുത്ത ദിവസം കമ്പൗണ്ടര്‍ കുഞ്ഞിന് ഇഞ്ചക്ഷന്‍ നല്‍കണമെങ്കില്‍ അതിനും കൈക്കൂലി ആവശ്യപ്പെട്ടു. കയ്യിൽ പണമില്ലാത്തതിനാല്‍ പിന്നീട് എത്തിക്കാമെന്നു പറഞ്ഞെങ്കിലും ചികിത്സ വൈകിയതു മൂലം കുഞ്ഞ് മരിക്കുകയായിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷ്ണയുടെ മാതാപിതാക്കളായ സുമിതയും ശിവദത്തും പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണത്തിനുത്തരവിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.
















