കൊച്ചി: ഞായറാഴ്ച ദിവസത്തിൽ 24 മണിക്കൂർ സൗജന്യ കോൾ ഓഫറുമായി ബിഎസ്എൻഎൽ. ഞായറാഴ്ചകളിൽ ലാൻഡ് ഫോണിൽനിന്ന് ഏതു നെറ്റ്‌വർക്കുകളിലേക്കും വിളിക്കുന്ന കോളുകൾ പൂർണമായും സൗജന്യമായിയിരിക്കും.
താരീഫ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ ആഗസ്ത് 15 മുതൽ ഈ ഓഫർ പ്രാബല്യത്തിൽ വരും. രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യദിന സമ്മാനമായിട്ടാണ് ബിഎസ്എൻഎൽ ഈ ഓഫറിനെ വിശേഷിപ്പിച്ചത്. രാജ്യത്തെ കൂടുതൽ ലാൻഡ് ഫോൺ ഉപയോക്താക്കളെ ആകർഷിക്കാൻ ഇതു വഴി സാധിക്കുമെന്നാണു ബിഎസ്എൻഎൽ ഈ ഞായറാഴ്ച ഓഫർ വഴി കണക്കു കൂട്ടുന്നത്.
നേരത്തെയുള്ള നൈറ്റ്കോൾ ഫ്രീ ഓഫറിനു പുറമെയാണ് ഞായറാഴ്ചകളിൽ സൗജന്യ കോൾ അനുവദിച്ച് നൽകുന്നത്. നൈറ്റ് കോൾ ഓഫർ പ്രകാരം രാത്രി ഒമ്പത് മണി മുതൽ രാവിലെ ഏഴ്‌വരെ രാജ്യത്തിനകത്ത് ഏതു നെറ്റ്‍വർക്കിലേക്കും ലാൻഡ്ഫോണുകളിൽ നിന്നു സൗജന്യമായി വിളിക്കാം.
















