ജിദ്ദ: സൗദിയില്‍ നിന്നുള്ള ആദ്യ ഭാരത തൊഴിലാളി സംഘം ഇന്ന് എത്തും. തൊഴില്‍ നഷ്ടപ്പെട്ട, നേരത്തെ ഫൈനല്‍ എക്സിറ്റ് വിസ കിട്ടിയ, ഓജര്‍ കമ്പനിയിലുള്ള 29 പേരാണ് സംഘത്തിലുള്ളത്. ഇവരില്‍ മലയാളികളില്ല.
രാവിലെ 10.20ന് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന സംഘം വൈകുന്നേരം ആറിന് ദല്‍ഹിയിൽ വിമാനമിറങ്ങും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 25ഓളം പേരാണ് സൗദി എയര്‍ലൈന്‍സില്‍ യാത്ര തിരിക്കുന്നത്. സൗദി അറേബ്യയുടെ ചെലവിലാണ് ഇവരുടെ യാത്ര. തിരിച്ചു പോവുന്നവരുടെ ആദ്യസംഘത്തില്‍ മലയാളികള്‍ ഇല്ല.
അതേ സമയം നേരത്തെ എക്സിറ്റ് അടിച്ച് കാത്തിരിക്കുന്ന മലയാളികൾ ഉള്‍പ്പടെയുള്ളവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമാവുമെന്നാണ് കരുതുന്നത്. ശമ്പളക്കുടിശ്ശിക ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ തൊഴിലാളികളുടെ അക്കൗണ്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്വീകരിച്ചിട്ടുണ്ട്.
















