റിയോ ഡി ജനീറോ: മുപ്പത്തിഒന്നാമത് ഒളിമ്പിക്‌സിൽ നാല് ദിവസത്തെ മത്സരങ്ങൾ സമാപിച്ചപ്പോൾ സ്വർണ്ണനേട്ടത്തിൽ അമേരിക്കക്ക് നേരിയ മുൻതൂക്കം. തൊട്ടുപിന്നിൽ ചൈനയുമുണ്ട്.
ഒമ്പത് സ്വർണ്ണമാണ് ഇതുവരെ അമേരിക്ക നേടിയിട്ടുള്ളത്.
എട്ട് വെള്ളിയും 9 വെങ്കലവുമടക്കം 26 മെഡലുകൾ അമേരിക്ക സ്വന്തമാക്കിയപ്പോൾ ചൈനീസ് ശേഖരത്തിലുള്ളത് എട്ട് സ്വർണ്ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമടക്കം 17 മെഡലുകൾ. നാല് സ്വർണ്ണം വീതം നേടിയ ഹംഗറിയും ഓസ്‌ട്രേലിയയും മൂന്നും നാലും സ്ഥാനത്ത്. റഷ്യ, ഇറ്റലി, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കും മൂന്ന് സ്വർണ്ണം വീതമുണ്ട്. ഫ്രാൻസും തായ്‌ലൻഡും രണ്ട് വീതം സ്വർണ്ണം നേടി.
















