ഗ്രോസ് ഐസ്‌ലെറ്റ്: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ബാറ്റിങ് തുടരുന്നു. രണ്ടാം ദിവസം ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 316 റൺസെടുത്തിട്ടുണ്ട്. ആർ. അശ്വിനും (99), വൃദ്ധിമാൻ സാഹയും (93) ക്രീസിൽ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ആദ്യ ദിനം വിൻഡീസ് ബൗളർമാർ പരീക്ഷിച്ചു. ഓപ്പണർ കെ.എൽ. രാഹുലും (50), അജിങ്ക്യ രഹാനെയുമാണ് (35) കാത്തത്. അവരും മടങ്ങിയതോടെ അശ്വിനും സാഹയും തുണയായി.
ആദ്യ ദിനം പൂർത്തിയാക്കിയ അവർ, രണ്ടാം ദിനവും കരുതലോടെ ബാറ്റേന്തുന്നു. പിരിയാത്ത ആറാം വിക്കറ്റിൽ ഇതുവരെ 190 റൺസ് ചേർത്തിട്ടുണ്ട്. വിൻഡീസിനായി അൽസാരി ജോസഫും റോസ്റ്റൺ ചേസും രണ്ട് വീതം വിക്കറ്റെടുത്തു. ഷാന്നൺ ഗബ്രിയേലിന് ഒരു വിക്കറ്റ്.
















