Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വേണ്ടത്ര ജീവനക്കാരില്ല; വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷ അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 12:53 pm IST
in Thiruvananthapuram

പേട്ട: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷ അവതാളത്തില്‍. സുരക്ഷാ ജോലികള്‍ നിര്‍വഹിക്കുന്ന ഏപ്രണ്‍ കണ്‍ട്രോള്‍ വിഭാഗത്തില്‍ ആവശ്യത്തിന് പരിചയസമ്പന്നരായ ജീവനക്കാര്‍ ഇല്ലാത്തതാണ് താളപ്പിഴയ്‌ക്ക് കാരണമായിരിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി നടപടിയെടുക്കുന്നുമില്ല.

അസിസ്റ്റന്റ് മാനേജര്‍ (ഓപ്പറേഷന്‍), സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ട്രാഫിക് ഹാന്‍ഡ്, ഡ്രൈവര്‍ എന്നീ തസ്തികളിലായി നാല് പേരാണ് ഒരു ഷിഫ്റ്റില്‍ നിയമാനുസൃതം ഉണ്ടാകേണ്ടത്. നിലവില്‍ ഒരാള്‍ മാത്രമാണ് ഏപ്രണ്‍ കണ്‍ട്രോള്‍ വിഭാഗത്തില്‍ ഒരു ഷിഫ്റ്റില്‍ ജോലിയെടുക്കുന്നത്.

മൂന്ന് ഷിഫ്റ്റാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പുലര്‍ച്ചെ 2 മുതല്‍ 7 വരെയാണ് ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ഈ സമയം ഒരു ജീവനക്കാരനെ കൊണ്ട് റണ്‍വേ സുരക്ഷ ഉറപ്പ് വരുത്തുന്ന കാര്യം അസാധ്യമാണ്. ഉണ്ടായിരുന്ന ജീവനക്കാര്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലംമാറി പോയി. അതിനുശേഷം ഏപ്രണ്‍ കണ്‍ട്രോള്‍ വിഭാഗത്തില്‍ നിയമനം നടന്നിട്ടില്ല.

വിമാനത്താവളത്തിലെ ഫയര്‍ഫോഴ്‌സില്‍ നിന്ന് വിരമിക്കാറായ ജീവനക്കാരനെ ഇവിടേക്ക് നിയോഗിച്ച് ഏപ്രണ്‍ കണ്‍ട്രോള്‍ വിഭാഗത്തെ നിലനിര്‍ത്തുന്ന രീതിയാണ് അതോറിറ്റി സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ജീവനക്കാരുടെ കുറവില്‍ ഏപ്രണ്‍ കണ്‍ട്രോളിന്റെ പ്രവര്‍ത്തനത്തിന് മങ്ങലേല്‍ക്കുമ്പോള്‍ വിമാനങ്ങളുടെ അടിയന്തര ലാന്‍ഡിംഗ് ഉള്‍പ്പെടെയുള്ളവ പ്രതിസന്ധിയിലാവുകയാണ്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ഏപ്രണ്‍ കണ്‍ട്രോള്‍, ഫയര്‍ ഫോഴ്‌സ് എന്നീ മൂന്ന് വിഭാഗങ്ങളാണ് വിമാനങ്ങളുടെ അടിയന്തര ലാന്‍ഡിംഗിന് സാഹചര്യമൊരുക്കി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏപ്രണ്‍ കണ്‍ട്രോള്‍ വിഭാഗത്തിനാണ് മുഖ്യചുമതല. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നു ലഭിക്കുന്ന വിവരമനുസരിച്ച് റണ്‍വേ പരിശോധിച്ച് വിമാനം ഇറങ്ങാന്‍ വേണ്ട സൗകര്യമൊരുക്കുന്നതും ഫയര്‍ഫോഴ്‌സിന് വേണ്ട നിര്‍ദ്ദേശം നല്‍കുന്നതും ഏപ്രണ്‍ കണ്‍ട്രോളാണ്.

പുറത്ത് നിന്ന് ഫയര്‍ഫോഴ്‌സ് വരേണ്ട സാഹചര്യമുണ്ടായാല്‍ ഫോളോ മി എന്ന ബോര്‍ഡും വച്ച് ഫയര്‍ഫോഴ്‌സിനെ കൃത്യസ്ഥലത്ത് എത്തിക്കേണ്ട ചുമതലയും ഇവര്‍ക്കാണ്. കൂടാതെ  ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്നാല്‍ സിഐഎസ്എഫ്, ഓയില്‍ കമ്പനി, എയര്‍ലൈന്‍, ആശുപത്രികള്‍ എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതും സംഭവ സ്ഥലത്ത് കമാന്റ് പോസ്റ്റ് വച്ച് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുന്നതും ഇവരാണ്. ഇത്തരത്തില്‍ റണ്‍വേ സുരക്ഷാ കാര്യത്തില്‍ വലിയൊരു ചുമതല തന്നെ ഏപ്രണ്‍ കണ്‍ട്രോളിന് ബാധകമാവുമ്പോള്‍ ജീവനക്കാരുടെ കുറവ് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്.

പുറമെ നിലവിലുളള ജീവനക്കാര്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നു കിട്ടുന്ന വിവരമനുസരിച്ച് കൃത്യസ്ഥലത്ത് പെട്ടെന്ന് എത്താന്‍ കഴിയാത്ത അവസ്ഥയാണുളളത്. കാരണം ജാംബവാന്റെ കാലത്തെ ഒരു ജീപ്പും ഉപയോഗശൂന്യമായ ഒരു വയര്‍ലസ് സെറ്റുമാണ് ഏപ്രണ്‍ കണ്‍ട്രോളിന് നല്‍കിയിരിക്കുന്നത്. ജീപ്പിന്റെ എന്‍ജിന്‍ ഓഫ് ചെയ്താല്‍ പിന്നെ തളളി സ്റ്റാര്‍ട്ട് ചെയ്യേണ്ട ഗതികേടാണുളളത്. വര്‍ഷം തോറും ഏപ്രണ്‍ കണ്‍ട്രോളിന് വേണ്ടി ജീപ്പ് വാങ്ങുമെങ്കിലും ഇവര്‍ക്ക് നല്‍കാറില്ല. വിമാനത്താവളത്തില്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉന്നതാധികാരികള്‍ ഉപയോഗിക്കുന്നതായിട്ടാണ് അറിവ്.

വയര്‍ലസ് സെറ്റാണെങ്കില്‍ അരകിലോമീറ്റര്‍ അകലത്തില്‍ നിന്ന് വിളിച്ചാല്‍ പോലും കണക്ഷന്‍ കിട്ടില്ല. ഇതോടെ റണ്‍വേ പരിശോധനാ വിവരങ്ങള്‍ വിമാനത്താവളത്തിലെ മറ്റ് വിഭാഗങ്ങളിലേക്ക് കൈമാറാനും തടസ്സം നേരിടുകയാണ്. ഇത്തരത്തിലുളള പ്രതിസന്ധിയില്‍ അടുത്ത കാലത്ത് റണ്‍വേയില്‍ വന്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടായതായും പറയുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഏപ്രണ്‍ കണ്‍ട്രോളിന്റെ അനുമതിയില്ലാതെ റഡാര്‍ ജീപ്പ് റണ്‍വേ മറികടന്ന സംഭവം ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷന്റെ അന്വേഷണത്തിലാണ്. കൂടാതെ ഇതേ കാലഘട്ടത്തില്‍ ജെറ്റ് എയര്‍വേസ് റണ്‍വേയില്‍ കൂടി  വരുന്ന സമയത്ത് ഓയില്‍ ടാങ്കര്‍ റണ്‍വേ മുറിച്ചുകടക്കാന്‍ ശ്രമിച്ച സംഭവമുണ്ടായി. 500 രൂപ പിഴ ടാങ്കറിന് മേല്‍ ചുമത്തി സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു. തുടര്‍ അന്വേഷണം ഉണ്ടായിട്ടില്ല. ടാങ്കര്‍ പെട്ടെന്ന് ബ്രേക്കിട്ടതുകൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്.

എന്നാല്‍ സുരക്ഷാക്രമീകരണങ്ങള്‍ പരിശോധനയ്‌ക്കെത്തുന്ന സിവില്‍ ഏവിയേഷനിലെ ഉന്നതാധികാരികള്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷ പൂര്‍ണമാണെന്ന വിവരമാണ് അതോറിറ്റിയിലെ അധികൃതര്‍ നല്‍കുന്നത്. റണ്‍വേ സുരക്ഷയോടൊപ്പം വിമാനത്തിലിരിക്കുന്ന യാത്രക്കാരുടെ ജീവനും സുരക്ഷ ഉറപ്പാക്കേണ്ട ഏപ്രണ്‍ കണ്‍ട്രോള്‍ വിഭാഗം അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്‍ പ്രതിസന്ധി നേരിടുമ്പോള്‍ വിമാനത്താവളത്തിലെ സുരക്ഷ ചോദ്യചിഹ്നമാവുകയാണ്. അടുത്തകാലത്ത് ദുബായ് വിമാനത്തിനുണ്ടായ അപകടം തിരുവനന്തപുരത്താണ് സംഭവിച്ചിരുന്നെങ്കില്‍ വന്‍ ദുരന്തത്തിന് തന്നെ സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.