റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സ് വില്ലേജില്‍ മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിനു നേരെ വെടിവയ്‌പ്. ആക്രമണത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ഹോക്കി വേദിയില്‍ നിന്ന് മീഡിയ സെന്ററിലേക്ക് മടങ്ങും വഴി സിറ്റി ഓഫ് ഗോഡ് ഫവേല എന്ന സ്ഥലത്ത് വെച്ചാണ് വെടിവയ്‌പുണ്ടായത്.
വെടിവയ്‌പില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. ആരാണ് വെടിയുതിര്‍ത്തതെന്ന് അറിയില്ല. വെടിവയ്‌പിനു ശേഷം പോലീസ് അകമ്പടിയോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ മീഡിയ സെന്ററിലേക്കു പോയത്.
വെടിവയ്‌പ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും ലഹളകള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണ് റിയോ.
















