Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ലഹരിക്കെതിരെ ബാലുശ്ശേരിയില്‍ മനുഷ്യച്ചങ്ങല: കണ്ണികളായി പതിനായിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 10:28 am IST
inKozhikode

സ്വന്തം ലേഖകന്‍

ബാലുശ്ശേരി: സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് ബാലുശ്ശേരി മാതൃകയാകുന്നു. ബാലുശ്ശേരി പോലീസ് സര്‍ക്കിള്‍ പരിധിയില്‍ നടന്ന മനുഷ്യചങ്ങലയില്‍ കണ്ണികളായത് പതിനായിരങ്ങള്‍. ഓപ്പറേഷന്‍ മുക്തിയുടെ ഭാഗമായി ജനമൈത്രി പോലീസ്- ലഹരി വിരുദ്ധ ജനകീയകൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പതിനൊന്നിനാണ് മനുഷ്യമതില്‍ തീര്‍ത്തത്. സംസ്ഥാനപാതയില്‍ പൂനൂര്‍ മുതല്‍ ഉള്ളിയേരി വരേയും ജില്ലാ മേജര്‍ റോഡില്‍ ബാലുശ്ശേരി മുക്ക് മുതല്‍ നന്മണ്ട പന്ത്രണ്ടാം മൈല്‍ വളവ് വരേയും ചങ്ങലതീര്‍ത്തു. ചേളന്നൂര്‍, ചീക്കിലോട്, കൊളത്തൂര്‍, വാളന്നൂര്‍,കൂട്ടാലിട, കണ്ണാടിപ്പൊയില്‍, കോട്ടൂര്‍,നടുവണ്ണൂര്‍ എന്നിവിടങ്ങളില്‍ ഉപചങ്ങലയും തീര്‍ത്തു. ആബാലവൃദ്ധം ജനങ്ങള്‍ ചങ്ങലയില്‍ കണ്ണികളായി. ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ കുടുംബശ്രീ, അക്ഷയശ്രീ, ജനശ്രീ,ആരോഗ്യപ്രവര്‍ത്തകര്‍, വ്യാപാരികള്‍, തൊഴിലാളികള്‍, പോലീസ്- എക്‌സൈസ് അധികാരികള്‍ എന്നിങ്ങനെ ഒരു ലക്ഷത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ബാലുശ്ശേരി ടൗണില്‍ നടന്ന പൊതുപരിപാടി എംഎല്‍എ പുരുഷന്‍കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.കെ. മോഹനന്‍മാസ്റ്റര്‍, ഭരതന്‍പുത്തൂര്‍വട്ടം, കോ- ഓഡിനേറ്റര്‍ പ്രദീപന്‍മാസ്റ്റര്‍ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.കെ. ഗോപിനാഥന്‍മാസ്റ്റര്‍, വി.എം കുട്ടികൃഷ്ണന്‍, സി. രാജന്‍ മാസ്റ്റര്‍, പി.പി രവി, കെ.കെ അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ബാലുശ്ശേരി സി.ഐ കെ. സുഷീര്‍ നേതൃത്വം നല്‍കി. നന്മണ്ടയില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുണ്ടൂര്‍ ബിജു അധ്യക്ഷതവഹിച്ചു. ടി അനൂപ്കുമാര്‍, ജയന്‍ നന്മണ്ട, എന്‍.കെ രാമന്‍കുട്ടിമാസ്റ്റര്‍, പി ബാലക്കുറുപ്പ് മാസ്റ്റര്‍, കെ.കെ മനാഫ്, കെ ശിവരാമന്‍, ഒ.പി വാസു, കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

നന്മണ്ട: ജനമൈത്രി പോലീസും ജനകീയ ലഹരിവിരുദ്ധ കൂട്ടായ്‌മയും സംയുക്തമായി സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ സ്‌കൂള്‍ കുട്ടികളും കണ്ണികളായി. നന്മണ്ട 12 മുതല്‍ ബാലുശ്ശേരി മുക്കുവരെ നീണ്ട ചങ്ങലയില്‍ നന്മണ്ട 14ലാണ് വിദ്യാര്‍ത്ഥികള്‍ അണിനിരന്നത്. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ലഹരിവിരുദ്ധ പ്രതിജ്ഞ യെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

Kerala

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

Kerala

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

Kerala

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.