10 കോടി റിയാല്‍ ഗള്‍ഫ് പ്രതിസന്ധിയില്‍പ്പെട്ട് ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി സൗദി സല്‍മാന്‍ രാജാവ് നല്‍കും. ഈ തുക പിന്നീട് കമ്പനികളില്‍നിന്ന് തിരിച്ചുപിടിക്കും.
12 കോടി രൂപ മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനുള്ള പ്രത്യേക പാക്കേജ് എന്ന നിലയില്‍ കഴിഞ്ഞ കേരള സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടന്നില്ല.
20 ലക്ഷം കുടുംബങ്ങള്‍ കേരളത്തില്‍ ഗള്‍ഫ് പണത്തെ ആശ്രയിച്ച് ജീവിക്കുന്നതായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധി ഇതിലേറെയും കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും.
22 മലയാളികള്‍ക്ക് സൗദിയില്‍നിന്ന് നാട്ടിലേക്ക് പോകാനുള്ള രേഖകള്‍ തയ്യാറായെന്ന് കോണ്‍സല്‍ കോര്‍ഡിനേറ്റര്‍ അനന്തകുമാര്‍. പാസ്‌പോര്‍ട്ട് കൈയിലില്ലാത്തവര്‍ക്ക് തൊഴില്‍ മന്ത്രാലയം ഇടപെട്ട് അത് നല്‍കും.
92 ലക്ഷത്തോളം പേരാണ് ഗള്‍ഫ് സാമ്പത്തിക പ്രതിസന്ധി ഗുരുതരമായിട്ടുള്ള യുഎഇയിലുള്ളത്. ഇവിടുത്തെ വിദേശികളില്‍ 85 ശതമാനത്തോളം ഏഷ്യക്കാരാണ്. ഇതിലേറെയും ഭാരതീയരും.
















