Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരളത്തിന് വലിയ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 08:07 pm IST
inVicharam

ദി അറേബ്യയില്‍ നിതാഖത്തിന്റെ രണ്ടാംഘട്ടം നടപ്പാക്കിയതോടെ 7700ഓളം ഭാരതീയര്‍ തൊഴില്‍ നഷ്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പുകളിലായി. മറ്റു ഗള്‍ഫ് രാ ജ്യങ്ങളിലും തൊഴിലവസരങ്ങളിലും ശമ്പളത്തിലും ഗണ്യമായ കുറവുണ്ടായി, തിരിച്ചുവരവിന്റെ ഭീഷണിയിലാണ്. 2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ പൂര്‍ണമായി മാറാത്ത അവസ്ഥ.

മൂന്നുവര്‍ഷമായി ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവുണ്ടായതും ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ത്തു. വിദേശികളുടെ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു, വേതനത്തില്‍ വ്യത്യാസം വരാത്ത അവസ്ഥയുമുണ്ടായി. സമീപഭാവിയില്‍ വന്‍തോതില്‍ കുടിയേറ്റക്കാര്‍ മടങ്ങിവരാന്‍ ഇടയാക്കും.

മടങ്ങിവരവ് ബാധിക്കുക മലയാളികളെയാണ്. പ്രവാസികളില്‍ പകുതിയോളം മലയാളികളാണ്. 2014ലെ സിഡിഎസ് പഠനമനുസരിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ 20.33 ലക്ഷം മലയാളി കുടിയേറ്റക്കാരും ആശ്രിതരുമുണ്ട്. 8.87 ലക്ഷംപേര്‍ യുഎഇയിലും 5.15 ലക്ഷം സൗദി അറേബ്യയിലും 1.86ലക്ഷം ഒമാനിലും 1.81 ലക്ഷം കുവൈറ്റിലും 1.46 ലക്ഷം ബഹറിനിലും 1.04 ലക്ഷം ഖത്തറിലും.

സൗദ്യ അറേബ്യയിലാണ് രൂക്ഷമായ പ്രതിസന്ധി.

നാലു ദശാബ്ദമായി കേരളത്തിന്റെ സമ്പദ്ഘടനയിലും തൊഴില്‍രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കിയത് ഗള്‍ഫ് കുടിയേറ്റവും അവിടെനിന്നുള്ള പണപ്രവാഹവുമാണ്. 20 ലക്ഷത്തിലധികം കുടുംബങ്ങള്‍ ഗള്‍ഫ് പണത്തെ ആശ്രയിച്ച് ജീവിക്കുന്നു. പ്രതിസന്ധി ലക്ഷക്കണക്കിന് കുടുംബങ്ങളെ സാമ്പത്തിക പ്രശ്‌നത്തിലാക്കും. ഗള്‍ഫിലെ പുതിയ തൊഴില്‍സാധ്യതകള്‍, പ്രത്യേകിച്ച് അണ്‍സ്‌കില്‍ഡ് തൊഴിലാളികളുടെ, പൂര്‍ണമായും ഇല്ലാതാവും.

ഇത് കേരളത്തിലെ തൊഴിലില്ലായ്‌മ രൂക്ഷമാക്കും.

തൊഴില്‍ നഷ്ടപ്പെട്ട് വരുന്നവരെ പുനരധിവസിപ്പിക്കേണ്ട ഭാരിച്ച ചുമതല സര്‍ക്കാരിനുണ്ടാവും. കുടിയേറ്റ കുടുംബങ്ങളുള്ള പ്രദേശങ്ങളില്‍ സാമ്പത്തിക മാന്ദ്യവും ഉണ്ടാവും. ഉപഭോഗം കുറയും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും. അനുബന്ധരേഖകള്‍ക്കും വ്യാപാര വാണിജ്യമേഖലകള്‍ക്കും തിരിച്ചടിയുണ്ടാകും. പണി പൂര്‍ത്തീകരിക്കാനാവാത്ത വീടുകള്‍ പെരുകും. വായ്‌പ കുടിശിക വര്‍ദ്ധിക്കും. ഭൂമിയുടെ വില ഇടിയും. റിയല്‍ എസ്റ്റേറ്റ് മേഖലയ്‌ക്ക് കനത്ത തിരിച്ചടിയുണ്ടാവും.

2014ല്‍ 73,000 കോടി രൂപ ഗള്‍ഫില്‍നിന്നും പ്രതിവര്‍ഷം ലഭിച്ചിരുന്നതായാണ് സിഡിഎസ് പഠനം പറയുന്നത്. ഇപ്പോള്‍ അത് ഒരുലക്ഷം കോടിയായിട്ടുണ്ടെന്നാണ് അനുമാനം. സംസ്ഥാന ബജറ്റിനേക്കാള്‍ കൂടുതല്‍ തുക. പ്രതിസന്ധി ഏറ്റവും ബാധിക്കുക മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളെയായിരിക്കും. വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കുറവ് ഗള്‍ഫ് കുടിയേറ്റക്കാരുള്ളത്. ഈ ജില്ലകളൊഴിച്ച് മറ്റെല്ലാ ജില്ലകളിലും മടങ്ങിവരവിന്റെ പ്രത്യാഘാതമുണ്ടാവും.

വലിയൊരു വിഭാഗം ജനങ്ങളുടെ ഉപഭോഗം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, ഭവനനിര്‍മ്മാണം, ഗതാഗതം, സ്വര്‍ണ ഉപഭോഗം, പ്രധാന വരുമാന മാര്‍ഗം തുടങ്ങിയവ പണംവരവിനെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഗള്‍ഫ് മടങ്ങിവരവ് വന്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

നികുതിവരുമാനത്തെ, പ്രത്യേകിച്ച് സെയില്‍ടാക്‌സ്, വാറ്റ് നികുതികളെയും ഇത് ബാധിക്കും. ഗള്‍ഫ് കുടിയേറ്റക്കാരുടെ മടങ്ങിവരവ് അഭിമുഖീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും മാന്ദ്യവിരുദ്ധ സാമ്പത്തികപദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുമാണ്. ഗള്‍ഫില്‍നിന്നും മടങ്ങിവരുന്നവരുടെ പുനരധിവാസത്തിനും സംരക്ഷണത്തിനും വേണ്ട പ്രത്യേക പദ്ധതികള്‍ സര്‍ക്കാര്‍ അടിയന്തരമായി രൂപീകരിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

Kerala

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

പുതിയ വാര്‍ത്തകള്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.