തളിപ്പറമ്പ്: എസ്‌ഐയുടെ മകളുടെ നഗ്നചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തില്‍ എസ്‌ഐ മാരുടെ മക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ധര്‍മ്മശാല കെഎപി ക്യാമ്പിലെ എസ്‌ഐയുടെ പതിനഞ്ചുകാരിയായ മകളുടെ നഗ്നചിത്രം പകര്‍ത്തിയ കൗമാരക്കാരായ മൂന്ന് കുട്ടികള്‍ക്കെതിരെയാണ് തളിപ്പറമ്പ് സിഐ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. സമീപത്തെ കോട്ടേഴ്‌സില്‍ താമസിക്കുകായിരുന്ന കുട്ടി കുളിക്കുമ്പോഴായിരുന്ന മൊബൈല്‍ ക്യാമറ ഒളിപ്പിച്ചുവെച്ച് നഗ്നചിത്രം പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ കുട്ടികള്‍ മറ്റുചിലരുടെ ഫോണുകളിലേക്ക് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പിതാവ് കെഎപി കമാന്റിന് ഇതുസംബന്ധിച്ച പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ സത്യാവസ്ഥ തെളിഞ്ഞതിനെ തുടര്‍ന്ന് കുറ്റക്കാരായ വിദ്യാര്‍ത്ഥികളും കുടുംബവും താമസിച്ചിരുന്ന രണ്ടു കോട്ടേഴ്‌സ് അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. ഒരു എസ്‌ഐയുടെ രണ്ടു മക്കളും മറ്റൊരു എസ്‌ഐയുടെ ഒരു മകനും ചേര്‍ന്നാണ് കുറ്റം ചെയ്തത്. എന്നാല്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ചൈല്‍ഡ് ലൈനിന് പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് സിഐ ഐടി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
















