ബീജിങ്: പാരമ്പര്യ രോഗങ്ങളില്‍ നിന്ന് സമൂഹത്തെ മുക്തമാക്കാന്‍ ചൈനയുടെ ബൃഹദ് പദ്ധതി. ഇതിനായി നവജാത ശിശുക്കളുടെ ജനിതക ഘടന പഠന വിധേയമാക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ശിശുക്കളുടെ ജനിതക പരിശോധനയ്‌ക്കാണ് ലക്ഷ്യമിടുന്നത്. ചൈനീസ് ബോര്‍ഡ് ഓഫ് ജനറ്റിക് കൗണ്‍സലിങ്, ഷാങ്ഹായ് ഫുദാന്‍ സര്‍വകലാശാലയിലെ ശിശുക്കളുടെ ആശുപത്രി, ഷാന്‍ഡോങ് സര്‍വകലാശാലയിലെ പ്രജനന കേന്ദ്രം എന്നിവ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പരിശോധനയിലെ കണ്ടെത്തലുകള്‍ ഡാറ്റകളാക്കി സൂക്ഷിക്കും. ഇതിലൂടെ പാരമ്പര്യരോഗ നിര്‍ണയത്തിന് മാനദണ്ഡം നിശ്ചയിക്കും. അങ്ങനെ രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാമെന്നാണ് ഗവേഷകരുടെ വിശ്വാസം. ഡോക്ടര്‍മാര്‍ക്ക് നേരത്തെ രോഗ നിര്‍ണയം നടത്താനും, മികച്ച ചികിത്സ ലഭ്യമാക്കാനും കഴിയുമെന്ന് ഫുദാന്‍ ആശുപത്രി പ്രസിഡന്റ് ഹ്യുവാന്‍ ഗുവോയിങ് പറഞ്ഞു. രാജ്യത്ത് 7,000 പാരമ്പര്യ രോഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജനറ്റിക് കൗണ്‍സലിങ്ങിലെ ഹെ ലിന്‍ ചൂണ്ടിക്കാട്ടി. ഒരു വര്‍ഷം ഒമ്പത് ലക്ഷം കുട്ടികളെ ഇത്തരം രോഗങ്ങള്‍ ബാധിക്കുന്നുവെന്നാണ് കണക്ക്.
















