ചിക്കാഗോ: ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റെ സംശയം പാക്കിസ്ഥാനി-അമേരിക്കന്‍ മുസ്ലിം ദമ്പതിമാരുടെ വിമാനയാത്ര മുടക്കി. ഡെല്‍റ്റ എയര്‍ ലൈന്‍സിന്റെ പാരീസ്-സിന്‍സിന്നാറ്റി വിമാനത്തില്‍ കഴിഞ്ഞ മാസം 26നായിരുന്നു സംഭവം. പത്താം വിവാഹ വാര്‍ഷികാഘോഷത്തിനായി പാരീസിലെത്തി മടങ്ങുകയായിരുന്നു സിന്‍സിനാറ്റിയില്‍ നിന്നുള്ള നസിയയും ഭര്‍ത്താവ് ഫൈസലും.
പാരീസില്‍ നിന്ന് വിമാനം പുറപ്പെടവെ, നസിയ തലയില്‍ തട്ടമിട്ടിരുന്നതും അവര്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ ‘അള്ളാഹു’ എന്നുചരിച്ചതും ജീവനക്കാരിയെ സംശയത്തിലാക്കി. ഫൈസല്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ പൈലറ്റിനോടു പറഞ്ഞു. ഇതോടെ, ഉദ്യോഗസ്ഥരെത്തി ദമ്പതിമാരെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയി.
പിന്നീട് വിട്ടു.
വിമാനം പുറപ്പെടും മുന്‍പ് മാതാപിതാക്കള്‍ക്ക് സന്ദേശമയച്ച ശേഷം, ഹെഡ്‌ഫോണ്‍ ധരിച്ച് സീറ്റിലിരിക്കുകയായിരുന്നുവെന്ന് നസിയ പറഞ്ഞു.
















