ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട താണിശ്ശേരി ഡോളേഴ്‌സ് പള്ളിക്കുമുമ്പുള്ള സെന്റ് ആന്റണീസ് കപ്പേളയ്‌ക്കുള്ളിലുള്ള നേര്‍ച്ച പെട്ടിയും തെക്കേ കാവുപുരയിലുള്ള സെന്റ് ജോര്‍ജ് കപ്പേളയുടെ നേര്‍ച്ചപെട്ടിയും സമീപത്തെ എസ്എന്‍ഡിപി ഗുരുമന്ദിരത്തിന്റെ ഭണ്ഡാരവുമാണ് കുത്തിതുറന്നിരിക്കുന്നത്.
രാവിലെ ദേവാലയത്തിലെത്തിയ വിശ്വാസികളാണ് മോഷണം നടന്നതായി കണ്ടത്. ഇരിങ്ങാലക്കുടയില്‍ നിന്നും എസ്.ഐ എം.ജെ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. കാട്ടൂര്‍ എസ.്‌ഐ. മധു.വി.നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗുരുമന്ദിരത്തിനു മുമ്പിലുള്ള ഭണ്ഡാരം കുത്തിതുറന്നതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാര്‍ഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
















