Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പോലീസ് മര്‍ദ്ദനത്തിനെതിരെ പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 09:05 pm IST
in Alappuzha

ആലപ്പുഴ: പ്രതികളെന്നാരോപിച്ച് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മാവേലിക്കര സിഐക്കെതിരെ ബന്ധുക്കള്‍ കോടതിയില്‍ പരാതി നല്‍കി. കായംകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. വള്ളികുന്നം മേലാത്തറ ശ്രീരാജ്, കല്ലൂര്‍ കിഴക്കതില്‍ അജിത്ത്, വള്ളികുന്നം അശോകന്‍, മാരിയില്‍ തെക്കതില്‍ തുഫാന്‍ തുളസി, മണപ്പള്ളി ശാന്താലയത്തില്‍ ശരത്‌ലാല്‍ എന്നിവരുടെ ബന്ധുക്കളാണ് പരാതി നല്‍കിയത്.

കഴിഞ്ഞ രണ്ടിന് മുഖംമൂടികള്‍ പോലീസിനെ ആക്രമിച്ചുവെന്നാരോപിച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. ബിജെപി പ്രവര്‍ത്തകരായ ഇവരെ സ്ഥലത്തെ സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് പിടികൂടിയത്. വ്യാജ ആക്രമണം പ്രചരിപ്പിക്കുകയും അതിന്റെ മറവില്‍ ബിജെപി സംഘ വിവിധ ക്ഷേത്ര പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയുമാണ് ലക്ഷ്യമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് ഇവരെ പിടികൂടാനായി വീടുകളില്‍ രാത്രിയില്‍ എത്തി സ്ത്രീകളോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ഗര്‍ഭിണിയായ സ്ത്രീയെ തള്ളിവീഴ്‌ത്തുകയും ചെയ്തു.

മാവേലിക്കര സിഐയുടെ നേതൃത്വത്തിലുള്ള ഉണ്ണി, രാഹുല്‍, ശ്യാം, അന്‍വര്‍ എന്നീ പോലീസുകാരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. റിമാന്‍ഡു ചെയ്ത പ്രതികളെ ജയിലിലേക്ക് കൊണ്ടുപോകുംവഴിയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തിന്റെ അടയാളങ്ങള്‍ കണ്ട് ജയില്‍സൂപ്രണ്ട് പോലീസുകാരില്‍ നിന്നും ഇവരുടെ ആരോഗ്യനിലയുടെ നിജസ്ഥിതി എഴുതി വാങ്ങിയശേഷമാണ് ഇവരെ പ്രവേശിപ്പിച്ചത്.

നട്ടെല്ലിനും നാഭിക്കും മാരകമായ ആഘാതങ്ങളാണ് പോലീസ് ഏല്‍പ്പിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. തങ്ങളുടെ മക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള സിപിഎമ്മിന്റെയും സിഐയുടെയും നടപടിയെ ചോദ്യം ചെയ്താണ് അഡ്വ. പ്രതാപ് പടിക്കല്‍ മുഖേന പരാതി നല്‍കിയതെന്ന് ഇവരുടെ രക്ഷിതാക്കളായ തുളസീധരന്‍, വി. രാജന്‍, സത്യവതി, ശാന്ത, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശ്യാംകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മളനത്തില്‍ അറിയിച്ചു.

മജിസ്‌ട്രേറ്റ് നേരിട്ട് ദേഹപരിശോധന നടത്തി

മാവേലിക്കര: വള്ളിക്കുന്നത്ത് പോലീസിനെ ആക്രമിച്ചെന്ന പേരില്‍ കള്ളക്കേസില്‍ കുടുക്കി മാവേലിക്കര സിഐയുടെ നേതൃത്വത്തില്‍ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച യുവാക്കളുടെ ദേഹപരിശോധന മജിസ്‌ട്രേറ്റ് നേരിട്ട് പരിശോധന നടത്തി. പ്രൊഡക്ഷന്‍ വാറന്റ് മുഖേന ഇന്നലെ കായംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മജിസ്‌ട്രേറ്റ് സി. ദീപു യുവാക്കളുടെ ദേഹ പരിശോധന നടത്തിയത്.

പോലീസിന്റെ ക്രൂരമര്‍ദ്ദനത്തെ കുറിച്ച് യുവാക്കള്‍ കോടതിയില്‍ വിശദീകരിച്ചു. തുടര്‍ന്ന് ശരീരത്തെ മര്‍ദ്ദനമേറ്റ പാടുകള്‍ യുവാക്കള്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ കാണിച്ചു. സിഐ ബൂട്ടിട്ട് ചവിട്ടിയതിനാല്‍ നടുവിന് അസഹ്യമായ വേദനയാണെന്ന യുവാക്കളില്‍ ഒരാള്‍ കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോടതി നല്‍കിയ ഉത്തരവിനെ തുടര്‍ന്ന് സബ് ജയില്‍ സൂപ്രണ്ട് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ എടുത്ത എക്‌സറെയില്‍ ഇയാളുടെ നട്ടെല്ലിന് അകല്‍ച്ചയുള്ളതായി കണ്ടെത്തിയതായും സൂചനയുണ്ട്.

വള്ളികുന്നം സ്വദേശികളായ അശോകന്‍(32), തുളസി (ചിക്കു-25), ശ്രീരാജ് (23), ശരത് ലാല്‍ (23), അജിത്ത് (23) എന്നിവരെയാണ് സിഐ: പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നാലു പോലീസുകാര്‍ വാഹനത്തിലും മാവേലിക്കര, മാന്നാര്‍ പോലീസ് സ്റ്റേഷനുകളിലും എത്തിച്ച് മര്‍ദ്ദിച്ചത്.

കോടതിയില്‍ ഹാജരാക്കിയ യുവാക്കളെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും നാലു മണിക്കൂര്‍ സമയത്തേക്ക് മാത്രമാണ് കോടതി കസ്റ്റഡിയില്‍ നല്‍കിയത്. യുവാക്കള്‍ക്ക് യാതൊരു മാനസിക, ശാരീരിക പീഡനങ്ങളും ഏല്‍ക്കെരുതെന്ന് കസ്റ്റഡിയില്‍ നല്‍കവെ ഹാജരായ പോലീസ് ഉദ്യോഗസ്ഥനോട് കോടതി താക്കീത് നല്‍കി.

എന്നാല്‍ കേസില്‍ നിന്നും രക്ഷപെടാന്‍ സംഘപരിവാര്‍ നേതാക്കളെ ഗൂഡാലോചനയില്‍ ഉള്‍പ്പെടുത്താന്‍ സിഐ നീക്കം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ജാമ്യം ലഭിക്കാത്ത ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ റിപ്പോര്‍ട്ട് പോലീസ് തയ്യാറാക്കുന്നതായും വിവരമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.