ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള ഗോളക ശ്രീകോവിലിലേക്ക് കൊണ്ടുപോകുന്നു
തൃശൂര്‍: തിരുവമ്പാടി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹത്തിനുവേണ്ടി നിര്‍മ്മിച്ച സ്വര്‍ണഗോളക ഇന്നലെ രാവിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മേല്‍ശാന്തി സുകുമാരന്‍ നമ്പൂതിരി ഭഗവദ് വിഗ്രഹത്തില്‍ ചാര്‍ത്തി. 9.95ഗ്രാം കല്ലുകളടക്കം 3192.57 ഗ്രാം തൂക്കമാണ് ഗോളകക്കുള്ളത്.
സി.എസ്.അജയകുമാറിന്റെ വിദഗ്‌ദ്ധോപദേശത്തിലും പി.വി.കൃഷ്ണസ്വാമിയുടെ മേല്‍നോട്ടത്തിലും ചിറ്റികാപ്പില്‍ അനില്‍, പറവൂര്‍ ഉണ്ണികൃഷ്ണന്‍, ഉദയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗോളക പണിതീര്‍ത്തത്. ഭക്തജനങ്ങളുടെ സഹകരണവും ദേവസ്വത്തില്‍ നിന്നുള്ള സ്വര്‍ണവും ഉപയോഗിച്ചാണ് ഗോളക നിര്‍മ്മിച്ചത്.
















