ആലപ്പുഴ: റോഡ് ഉദ്ഘാടനത്തിന്റെ പേരില്‍ എംപിയും പഞ്ചായത്തുമായി ഏറ്റുമുട്ടല്‍. കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി തോമസ് ഐസക്കിനെ കൊണ്ട് നിര്‍വഹിപ്പിക്കാനായിരുന്നു മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. എന്നാല്‍ എംപിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമമെന്ന ആവശ്യവുമായി യുഡിഎഫും രംഗത്തെത്തി.
ഒടുവില്‍ പഞ്ചായത്ത് നിശ്ചയിച്ച് സമയത്തിന് മുന്‍പ് കെ. സി. വേണുഗോപാല്‍ എംപി സ്ഥലത്തെത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഇതെ തുടര്‍ന്ന് ഉദ്ഘാടത്തിനെത്താന്‍ തോമസ് ഐസക്ക് തയ്യാറായില്ല. മന്ത്രിയെത്താതിരുന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് മുഖം രക്ഷിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ഓമനപ്പുഴയില്‍ പിഎംജിവൈഎസ് പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനത്തിലാണ് എംപിയ്‌ക്ക് അര്‍ഹമായ പരിഗണന നല്‍കാതെ മന്ത്രി തോമസ് ഐസക്കിനെ ഉദ്ഘാടകനാക്കി എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് നോട്ടീസിറക്കിയത്. ഇന്നലെ രാവിലെ 11ന് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും യുഡിഎഫുകാര്‍ സംഘടിച്ച് രാവിലെ എംപിയെ കൊണ്ട് റോഡിന്റെ ഉദ്ഘാടനം നടത്തിക്കുകയായിരുന്നു.
ഇതോടെ പഞ്ചായത്തും വെട്ടിലായി. ഉദ്ഘാടനത്തിന് തീരുമാനിച്ചിരുന്ന മന്ത്രി പിന്നെ സ്ഥലത്തെത്തിയതുമില്ല. പിഎംജിവൈഎസ് പദ്ധതിയില്‍പ്പെടുത്തിയുളള പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി, അല്ലെങ്കില്‍ എംപി നടത്തണമെന്നാണ് കേന്ദ്രഗ്രാമവികസന മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും അയച്ചിട്ടുളള സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നാളുകള്‍ കഴിഞ്ഞെങ്കിലും ഉദ്ഘാടനത്തിന് പഞ്ചയത്ത് തയ്യാറായില്ല. എംപിയുടെ ഓഫീസില്‍ നിന്നുതന്നെ പലതവണ ബന്ധപ്പെട്ടെങ്കിലും നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
എംപിയെ അവഗണിച്ച് നോട്ടീസ് ഇറക്കിയതിനെതിരെ കഴിഞ്ഞ ദിവസം പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. സംഘാര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് വന്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു















