കൊച്ചി: ചക്ക നിത്യ ഭക്ഷണത്തിലുള്‍പ്പെടുത്തി ജീവിതശൈലി രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ മലയാളികളെ ഓര്‍മ്മിപ്പിച്ച് എച്ച്എം റഫീക്കിന്റെ ചക്കസദ്യ. പ്രകൃതി ആരോഗ്യ വിചാരവേദി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ശിവക്ഷേത്ര മൈതാനിയിലാണ് ചക്ക ഇന്തപ്പഴ ഫെസ്റ്റിലാണ് റഫീക്കിന്റെ ചക്ക വിഭവങ്ങള്‍ 51 ഇന ചക്ക വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്നലെ ചക്കസദ്യ ഉണ്ടത് 140 ലേറെ പേരാണ്. ചക്ക കൊണ്ടുള്ള 16 കറികളും മൂന്നു കൂട്ടം പായസവും ചേര്‍ന്നതാണ് സദ്യ.
ചക്ക അവിയല്‍, തോരന്‍, കിച്ചടി, സാമ്പാര്‍, മെഴുക്ക് വരട്ടി, ചക്ക ഇളക്കിയത്. ചക്ക നാരങ്ങ അച്ചാര്‍, ചക്ക ഇഞ്ചി, ചക്ക മങ്ങാ കറി, ഉള്‍പ്പെട്ട സദ്യക്ക് 125 രൂപയാണ്. ദിവസവും കറികള്‍ക്ക് മാറ്റം ഉണ്ടാകും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് റഫീക്ക് നടത്തിയ ചക്കസദ്യക്ക് വന്‍ ഡിമാന്റായിരുന്നു. 400 പേരാണ് നിത്യേന സദ്യ കഴിച്ചത്. വൈകീട്ട് ചായക്കൊപ്പം ചക്ക കട്‌ലറ്റ്, ചക്കപ്പഴംപൊരി, മോദകം ചക്ക പരിപ്പുവട, ചക്കവരട്ടി, ചക്ക മഞ്ചൂരിയും ലഭിക്കും.
പാറശാല ഇടിചക്കപ്ലാമൂട് പുത്തന്‍വീട്ടില്‍ പ്രാക്കത്തേരി റഫീക്ക് (48) ചക്കയുടെ ഔഷധഗുണം മനസിലായതോടെയാണ് ചക്കയുടെ പ്രചാരകനായത്. ഇന്ന് ചക്ക റഫീക്കിന്റെ ജീവിതം മെച്ചപ്പെടുത്തി. കൂടാതെ 20 ഓളം പേര്‍ക്ക് ഉപജീവനമാര്‍ഗം കൂടിയാകുന്നു. വറ സാധനങ്ങളുടെ കച്ചവടമായിരുന്നു. ആറ് വര്‍ഷമുമ്പാണ് ചക്ക വിഭവങ്ങള്‍ വില്‍പ്പന തുടങ്ങിയത്. വരിക്കയോ കുഴയോ വ്യത്യാസമില്ലാതെ എല്ലാ ചക്കകളും റഫീക്ക് ഉപയോഗിക്കും. ചക്ക ആരും കളയരുത് ഗുണം മനസിലാക്കി നിത്യവും ഉപയോഗിക്കണമെന്നാണ് റഫീക്കിന്റെ അഭ്യര്‍ത്ഥന പ്രദര്‍ശന നഗരിയില്‍ 100 രൂപ മുതല്‍ 2600 രൂപ വരെ കിലോക്ക് വിലയുള്ള ഇന്തപ്പഴങ്ങളും ലഭ്യമാണ്. കോഴിക്കോടന്‍ നാടന്‍ ഹല്‍വ ഉള്‍പ്പടെ 14 തരം ഹല്‍വകളുടെ സ്റ്റാളുമുണ്ട്.
















