നൂദല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളയാള്‍ കുവൈത്തില്‍ അറസ്റ്റില്‍. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാന്‍ ആണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഐഎസ് അനുഭാവികളായ നാലു യുവാക്കള്‍ക്ക് പശ്ചിമേഷ്യയിലേക്ക് പോകാന്‍ ഇയാള്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്.
2014 മെയ് മാസത്തില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത മഹാരാഷ്‌ട്ര സ്വദേശി അരീബ് മജീദ് അടക്കമുള്ളവര്‍ക്ക് 1000 ഡോളര്‍ സാമ്പത്തിക സഹായം നല്‍കിയെന്നാണ് ആരോപണം. അരീബിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളെ കുറിച്ച് സൂചന ലഭിച്ചത്.
















