ന്യൂദല്‍ഹി : പാലില്‍ മായം ചേര്‍ക്കുന്നത് വര്‍ധിച്ചുവരുന്ന സാഹര്യത്തില്‍ ഇവര്‍ക്ക് ജീവപര്യന്തം വരെ ശിക്ഷ നല്‍കാമെന്ന് സുപ്രീംകോടതി. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ആറുമാസം തടവും പിഴയുംവരെ ശിക്ഷ നല്‍കാനാണ് നിലവിലെ നിയമം അനുശാസിക്കുന്നത്.
എന്നാല്‍ പാലില്‍ രാസവസ്തുകള്‍ ചേര്‍ക്കുന്നത് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ മാരകമായ രീതിയില്‍ ബാധിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇതിനെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കാനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി. എസ്. ഥാക്കൂര്‍, ജസ്റ്റിസ് ആര്‍. ഭാനുമതി, യു. യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയത്. പാലില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതിനെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു. ഇതിനായി ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനും കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















